കേരളം

kerala

ETV Bharat / sitara

ആരാധകർക്കിടയിലേക്ക് സിനിമാ സ്റ്റൈലില്‍ എടുത്തുചാടി രണ്‍വീര്‍: നിരവധി പേർക്ക് പരിക്ക് - രണ്‍വീർ സിങ്

കാണികളുടെ ഇടയിലേയ്ക്ക് എടുത്തുചാടിയ രണ്‍വീറിന് ചാട്ടം പിഴക്കുകയായിരുന്നു. അപ്രതീക്ഷിതമായി രണ്‍വീര്‍ ചാടിയത് കൊണ്ട് ആരാധകര്‍ക്ക് താരത്തെ പിടിക്കാനായില്ല.

gully1

By

Published : Feb 6, 2019, 11:25 PM IST

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. രണ്‍വീറിന്‍റെ കുട്ടിക്കളി കാരണം ആരാധികക്ക് പരിക്കേറ്റതാണ് കാരണം. ലാക്‌മേ ഫാഷന്‍ വീക്കില്‍ തന്‍റെ പുതിയ ചിത്രമായ ‘ഗല്ലി ബോയി’ യുടെ പ്രചരണാര്‍ഥം താരം പങ്കെടുത്തിരുന്നു. ഇതിനിടയില്‍ താരം സിനിമാ സ്റ്റൈലിൽ കാണികളുടെ ഇടയിലേയ്ക്ക് എടുത്തുചാടി.

അപ്രതീക്ഷിതമായി രണ്‍വീര്‍ ചാടിയത് കൊണ്ട് ആരാധകര്‍ക്ക് താരത്തെ പിടിക്കാനായില്ല. ചാട്ടം പിഴച്ചതോടെ കൂടിനിന്ന ആരാധകരില്‍ ചിലര്‍ക്ക് പരിക്കേറ്റു. തലയിടിച്ചു നിലത്തുവീണ ഒരു യുവതിക്ക് സാരമായി പരിക്കേറ്റു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രണ്‍വീറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
gb
തലയിടിച്ചുവീണ യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു. രണ്‍വീറിനോട് കുട്ടിക്കളി മാറ്റണമെന്നും ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്ന നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

ABOUT THE AUTHOR

...view details