പൊലീസ് ഓഫീസര്‍ ശിവാനി ശിവജി റോയിയായി റാണി മുഖര്‍ജി തിരികെ വരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'മര്‍ദാനി'യുടെ രണ്ടാം പതിപ്പിലൂടെയാണ് താരത്തിൻ്റെ തിരിച്ചു വരവ്. ചിത്രത്തിന്‍റെ ഷൂട്ടിങ് മാര്‍ച്ച് 18ഓടെ ആരംഭിക്കും. ആദ്യ ഭാഗത്തില്‍ ഇന്‍സ്‌പെക്ടറായിരുന്ന ശിവാനി രണ്ടാം ഭാഗത്തില്‍ ക്രൈം ബ്രാഞ്ച് എസ് പി ആയിട്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക.
”മാര്‍ച്ചില്‍ മുംബൈയിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുക. ശിവാനിയായി എത്തുന്നതിൻ്റെ ത്രില്ലിലാണ് റാണിയും. ചിത്രത്തില്‍ 21 വയസുകാരനായ വില്ലനെയാണ് റാണി നേരിടുന്നത്. ക്രൂരനായ, മനുഷ്യത്വമില്ലാത്ത വ്യക്തിയാണ് ഇയാള്‍. ചിത്രം കംപ്ലീറ്റ് ത്രില്ലറായിരിക്കും” അണിയറ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.