തമിഴ് നാട് രാഷ്ട്രീയത്തിലെ പിന്നണിയില്‍ ഏറെക്കാലം പ്രവർത്തിക്കുകയും ജയലളിതയുടെ തോഴി എന്ന നിലയിൽ അറിയപ്പെടുകയും ചെയ്ത ശശികലയുടെ ജീവിതം സിനിമയാകുന്നു. പ്രമുഖ സംവിധായകൻ രാം ഗോപാൽ വർമയാണ് ചിത്രമൊരുക്കുന്നത്. 'ശശികല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അദ്ദേഹം തൻ്റെട്വിറ്റർ പേജിലൂടെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ശശികലയുടെ ബയോപിക്കുമായി രാം ഗോപാൽ വർമ; 'ശശികല' പ്രഖ്യാപിച്ചു - രാം ഗോപാൽ വർമ
ജയലളിതയും ശശികലയും തമ്മിലുള്ള ആത്മബന്ധവും, മന്നാർഗുഡി മാഫിയയുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തമാകുന്നതെന്ന് രാം ഗോപാൽ വർമ വ്യക്തമാക്കുന്നു.
ശശികലയിലൂടെ ജയലളിതയുടെ ജീവിതത്തെ കൂടി നോക്കി കാണുന്നതാകും ചിത്രം. ജയലളിതയും ശശികലയും തമ്മിലുള്ള ആത്മബന്ധവും, മന്നാർഗുഡി മാഫിയയുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തമാകുന്നതെന്ന് രാം ഗോപാൽ വർമ വ്യക്തമാക്കുന്നു. ചിത്രത്തിൽ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന കാര്യം വ്യക്തമല്ല. തമിഴിലും ചിത്രം എത്തുമോ എന്നും വ്യക്തമായിട്ടില്ല.
2016ൽ ജയലളിതയുടെ മരണശേഷം അഞ്ച് ബയോപിക്കുകളാണ് അവരുടേതായി പ്രഖ്യാപിച്ചത്. എഎൽ വിജയ്, പ്രിയദർശിനി, ഭാരതിരാജ, ലിംഗുസാമി, ഗൗതം മേനോൻ എന്നിവർ ജയലളിതയുടെ ബയോപിക്ക് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഏറെ വിവാദങ്ങൾക്കൊടുവിൽ രാം ഗോപാൽ വർമയുടെ ലക്ഷ്മീസ് എൻ ടി ആർ എന്ന ചിത്രം കഴിഞ്ഞ ദിവസംതിയറ്ററുകളിലെത്തിയിരിക്കുകയാണ്.