അവധിക്കാല പറുദീസയായ മാലിദ്വീപിൽ കാമുകനൊപ്പം ജാക്കി ഭഗ്‌നാനിയ്‌ക്കൊപ്പം അവധിക്കാലം ചെലവഴിച്ച് രാകുൽ പ്രീത് സിങ്. മാലിദ്വീപിൽ നിന്ന് മനോഹര ചിത്രങ്ങളും ദൃശ്യങ്ങളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മാലിദ്വീപിൽ രാകുൽ പ്രീത് സിങ് മനോഹരമായ പിങ്ക് ബിക്കിനിയിൽ മനോഹര ചിരിയുമായി പോസ് ചെയ്യുന്ന ചിത്രം താരം പങ്കുവച്ചിരുന്നു. "സൂര്യനിൽ ജീവിക്കൂ, കടലിൽ നീന്തൂ, വന്യമായ വായു കുടിക്കൂ" എന്ന ക്യാപ്‌ഷനോടെയാണ് താരം ചിത്രം പങ്കുവച്ചത്.
ബോഡുബെരുവിന് ചുവടുവയ്ക്കുന്ന രാകുൽ പ്രീത് സിങ് ജാക്കിക്കൊപ്പമുള്ള വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്. മാലിദ്വീപ് കലാകാരന്മാർ അവതരിപ്പിച്ച മാലിദ്വീപിലെ സാംസ്‌കാരിക നൃത്തരൂപമായ ബോഡുബെരുവിനൊപ്പം ചുവടു വയ്ക്കുന്ന രാകുലിനെ വീഡിയോയിൽ കാണാം. ബീച്ച്‌വെയറിന് മുകളിൽ കഫ്‌താൻ ധരിച്ചാണ് താരം ബോഡുബെരു ആസ്വദിക്കുന്നത്.
ആയുഷ്‌മാൻ ഖുറാനക്കൊപ്പം അഭിനയിക്കുന്ന ഡോക്‌ടർ ജി, റൺവേ 34, ഛത്രിവാലി തുടങ്ങിയവയാണ് രാകുലിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ. ജോൺ എബ്രഹാം, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവർക്കൊപ്പം അഭിനയിക്കുന്ന അറ്റാക്ക് ഏപ്രിൽ 1ന് തിയേറ്റർ റിലീസ് ചെയ്യും.
Also Read: 'എന്നെ സഹിക്കുന്ന എല്ലാവര്‍ക്കും സ്‌നേഹം!' 10 മില്യണ്‍ ഫോളോവേഴ്‌സുമായി ദുല്‍ഖര്‍