പ്രേക്ഷകഹൃദയങ്ങളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ഒരു ഗാനമാണ് 'നാരി നാരി...'. വർഷങ്ങൾക്ക് ശേഷം ഈ ഗാനത്തിന്‍റെ റീമിക്‌സാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. രാജ് കുമാർ റാവുവിനെ നായകനാക്കി മിഖില്‍ മുസലെ സംവിധാനം ചെയ്യുന്ന 'മെയ്‌ഡ് ഇന്‍ ചൈന' എന്ന ചിത്രത്തിലാണ് ഗാനത്തിന്റെ റീമിക്‌സ് ഒരുക്കിയിരിക്കുന്നത്.
'നാരി നാരി...' വീണ്ടും കേൾക്കാം പുതിയ രൂപത്തില്‍; വൈറലായി റീമിക്‌സ് - നാരി നാരി റീമിക്സ്
രാജ് കുമാര്‍ റാവുവും മൗനി റോയിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും ഗംഭീര നൃത്തചുവടുകളാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
!['നാരി നാരി...' വീണ്ടും കേൾക്കാം പുതിയ രൂപത്തില്‍; വൈറലായി റീമിക്‌സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4719128-thumbnail-3x2-na.jpg)
രാജ് കുമാര്‍ റാവുവും മൗനി റോയിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും ഗംഭീര നൃത്തചുവടുകളാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡിലെ ഇരട്ട സംഗീതസംവിധായകരായ സച്ചിനും ജിഗാറും ചേർന്ന് ഈണമിട്ട ഗാനം വിശാല്‍ ദദ്‌ലാനി, ജോനിറ്റ ഗാന്ധി, സച്ചിന്‍-ജിഗാര്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
ഗുജറാത്തിൽ സംരംഭകനായ രഘു മേത്ത എന്നയാളെ ചുറ്റിപറ്റിയാണ് ചിത്രത്തിന്‍റെ കഥ. മാഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് സിനിമ നിര്‍മിക്കുന്നത്. ഒക്ടോബര്‍ 25-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.