കേരളം

kerala

ETV Bharat / sitara

ബൈക്കില്‍ ചീറി പാഞ്ഞ് വീണ് രജിഷയും മൊട്ടച്ചിയും; ജൂൺ മേക്കിങ് വീഡിയോ - rajisha vijayan

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിർമ്മിച്ച ചിത്രം കഴിഞ്ഞ ഫെബ്രുവരി 15നാണ് തിയേറ്ററുകളിലെത്തിയത്

ബൈക്കില്‍ ചീറി പാഞ്ഞ് വീണ് രജിഷയും മൊട്ടച്ചിയും; ജൂൺ മേക്കിങ് വീഡിയോ

By

Published : Jun 29, 2019, 12:26 PM IST

സ്കൂൾ കാലഘട്ടത്തിന്‍റെയും സൗഹൃദത്തിന്‍റെ ഗൃഹാരാതുരമായ ഓർമ്മകൾ പ്രേക്ഷകന് നല്‍കിയ ചിത്രമായിരുന്നു രജിഷ വിജയൻ നായികയായി എത്തിയ 'ജൂൺ'. അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം ജൂൺ എന്ന പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.

തിയേറ്ററുകളില്‍ നൂറ് ദിവസം പിന്നിട്ട ചിത്രത്തിന്‍റെ രസകരമായ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ ചിത്രീകരണ വേളയിലെ രസകരമായ കാര്യങ്ങളും തമാശകളും ഉൾപ്പെടുന്നതാണ് വീഡിയോ. ചിത്രീകരണത്തിനിടെ രജിഷയും വൈഷ്ണവിയും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നടന്ന അപകടവും മേക്കിങ് വീഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂണിന് വേണ്ടി രജിഷ വിജയൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് മാസത്തോളമെടുത്ത് ഏകദേശം പത്ത് കിലോയാണ് താരം കുറച്ചത്. ജൂണിന്‍റെ സ്കൂൾ കാലം അവതരിപ്പിക്കാനായി രജിഷ തന്‍റെ പ്രിയപ്പെട്ട നീളൻ മുടി മുറിക്കുകയും ചെയ്തിരുന്നു. ജോജു ജോർജ്, അശ്വതി മേനോൻ, അർജുൻ അശോകൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ABOUT THE AUTHOR

...view details