കേരളം

kerala

ETV Bharat / sitara

രജിഷയുടെയും നിമിഷയുടെയും 'സ്റ്റാൻഡ് അപ്പ്' നവംബറില്‍ - സ്റ്റാൻഡ് അപ്പ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മാന്‍ഹോള്‍ എന്ന സിനിമക്ക് ശേഷം വിധു വിന്‍സന്‍റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്പ്.

stand up

By

Published : Sep 30, 2019, 7:46 PM IST

രജിഷാ വിജയനും നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'സ്റ്റാൻഡ് അപ്പ്' നവംബറില്‍ റിലീസിനെത്തുന്നു. വിധു വിൻസെന്‍റ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബി ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേർന്നാണ്.

സിനിമയുടെ ഓഡിയോ - ടീസര്‍ ലോഞ്ചിംഗ് ഒക്ടോബര്‍ ആദ്യവാരം നടക്കും. സ്റ്റാൻഡ് അപ്പ് കൊമേഡിയനായ കീർത്തിയുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിലുണ്ടാവുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. കവയിത്രി ബിലു പദ്മിനി നാരായണൻ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രത്യേകതയും സ്റ്റാൻഡ് അപ്പിനുണ്ട്.

അര്‍ജുന്‍ അശോക്, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ദിവ്യാ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സൗണ്ട് ഡിസൈനർ രംഗനാഥ് രവിയടക്കം സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ച് പേർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് സ്റ്റാൻഡ് അപ്പ്.

ABOUT THE AUTHOR

...view details