വിവേഗം എന്ന ബിഗ് ബജറ്റ് ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കുകുത്തി വീണപ്പോഴും തമിഴകത്തിന്‍റെ തല അജിത് കുമാര്‍ വീണ്ടും ഡേറ്റ് നല്‍കിയ സംവിധായകന്‍ ആണ് ശിവ. എന്നാല്‍ വിവേകത്തിന് പിന്നാലെയെത്തിയ വിശ്വാസം തമിഴിലെ ബമ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ വീരം, വേതാളം, വിവേകം, വിശ്വാസം എന്നിങ്ങനെ തുടർച്ചയായി നാല് ചിത്രങ്ങൾ തലക്കൊപ്പം കൈകോർത്ത ശിവ ഇനി തലൈവർക്കൊപ്പമാണ്.
തലയെ വിട്ടു, ഇനി തലൈവര്‍; ശിവയുടെ അടുത്ത ചിത്രം രജനിക്കൊപ്പം - രജനീകാന്ത്
ദര്‍ബാറിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന സിനിമയായ തലൈവര്‍ 168 ആണ് ശിവ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ നിർമാതാക്കളായ സൺപിക്ചേഴ്സ് ആണ് ഗ്രാഫിക്സ് പ്രമോയിലൂടെ ശിവ-രജനീകാന്ത് ചിത്രം പ്രഖ്യാപിച്ചത്.
ദര്‍ബാറിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന സിനിമയായ തലൈവര്‍ 168 ആണ് ശിവ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ നിർമാതാക്കളായ സൺപിക്ചേഴ്സ് ആണ് ഗ്രാഫിക്സ് പ്രമോയിലൂടെ ശിവ-രജിനികാന്ത് ചിത്രം പ്രഖ്യാപിച്ചത്. എന്തിരന്‍, പേട്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രജിനിയെ നായകനാക്കി സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം കൂടിയായിരിക്കും തലൈവര്‍168.
രജനികാന്ത് ചിത്രം പേട്ടയും ശിവയുടെ അജിത് ചിത്രം വിശ്വാസവും തമ്മിലായിരുന്നു 2019ല്‍ ബോക്‌സ് ഓഫീല്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. പേട്ടയെ പിന്നിലാക്കുന്ന പ്രകടനമാണ് കളക്ഷനില്‍ വിശ്വാസം കാഴ്ച വച്ചത്. അതേസമയം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറാണ് രജനിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ രജിനി ശിവയുമായി കൈകോര്‍ക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്നാണ് സണ്‍ പിക്‌ചേഴ്‌സ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.