കേരളം

kerala

ETV Bharat / sitara

കമല്‍ഹാസനെക്കുറിച്ചുള്ള പരാമർശം; ഉലകനായകനെ നേരിട്ടു കണ്ട് രാഘവ ലോറന്‍സ്

ദര്‍ബാറിന്‍റെ ഓഡിയോ ലോഞ്ചിനിടെ കമല്‍ഹാസനെക്കുറിച്ച് വിവാദപരമായ പരാമർശം നടത്തിയതിലാണ് ഉലകനായകനെ രാഘവ ലോറന്‍സ് നേരിട്ട് കണ്ട് വ്യക്തത വരുത്തിയത്.

കമൽഹാസൻ  രാഘവ ലോറന്‍സ്  രാഘവ ലോറന്‍സ് കമൽഹാസൻ  കമല്‍ഹാസനെക്കുറിച്ചുള്ള പരാമർശം  ഉലകനായകനെ നേരിട്ടു കണ്ട് ലോറന്‍സ്  Raghava Lawrence met Kamal Hassan personally  Raghava Lawrence  Kamal Hassan  Lawrence statement on Kamal Hassan  Lawrence met kamal hassan
ഉലകനായകനെ നേരിട്ടു കണ്ട് രാഘവ ലോറന്‍സ്

By

Published : Dec 15, 2019, 2:13 PM IST

നടനും മക്കൾ നീതി മയ്യത്തിന്‍റെ പ്രസിഡന്‍റുമായ കമൽഹാസനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ രാഘവ ലോറന്‍സ് ഉലകനായകനെ സന്ദർശിച്ചു. തലൈവ ചിത്രം ദര്‍ബാറിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് തമിഴ് നടനും ഡാൻസറുമായ രാഘവ ലോറന്‍സ് കമല്‍ഹാസനെക്കുറിച്ച് വിവാദപരമായ പരാമർശം നടത്തിയത്. ഉലകനായകനെ നേരിട്ടു കണ്ട് വിഷയത്തിൽ വ്യക്തത വരുത്തിയെന്ന് ലോറന്‍സ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

"മക്കൾ നീതി മയ്യത്തിന്‍റെ പ്രസിഡന്‍റ് കമൽ ഹാസനെക്കുറിച്ച് ദർബാർ ഓഡിയോ ലോഞ്ച് വേദിയിൽ ഞാൻ നടത്തിയ പ്രസ്‌താവനയെക്കുറിച്ചാണിത്. ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയും വിമർശിക്കുകയും ചെയ്‌തു. ഇതിന് വിശദീകരണം നൽകാൻ കമൽ ഹാസനെ ഞാൻ നേരിൽ കണ്ടു. അദ്ദേഹം എന്‍റെ വിശദീകരണം അംഗീകരിച്ചു. ഈ പോസ്റ്റിലൂടെ അദ്ദേഹത്തിന്‍റെ സ്നേഹത്തിനും പരിഗണനക്കും ഞാൻ നന്ദി പറയുന്നു,” താരം കുറിച്ചു.കുട്ടിക്കാലത്ത് താൻ കമൽഹാസന്‍റെ പോസ്റ്ററുകളിൽ ചാണകം പൂശിയിരുന്നുവെന്നാണ് ലോറൻസ് വേദിയിൽ പറഞ്ഞത്. രജനീകാന്തിനോടുള്ള താരാധന തലയ്ക്ക് പിടിച്ച കാലത്ത് താന്‍ ചെയ്തിരുന്നത് തെറ്റാണെന്ന് തിരിച്ചറിയാനുള്ള പക്വത പോലും ഇല്ലായിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹത്തോട് ബഹുമാനമാണെന്നും താൻ പറഞ്ഞത് തെറ്റായി പ്രചരിക്കുകയാണെന്നും വിശദീകരിച്ച് പരിപാടിയുടെ വീഡിയോ സഹിതം നേരത്തെ തന്നെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ABOUT THE AUTHOR

...view details