കേരളം

kerala

ETV Bharat / sitara

ആത്മാഭിമാനമാണ് വലുത്, 'ലക്ഷ്മി ബോംബി'ല്‍ നിന്ന് പിന്മാറുന്നതായി രാഘവ ലോറൻസ് - ലക്ഷ്മി ബോംബ്

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അക്ഷയ് കുമാർ തന്‍റെ ട്വിറ്ററിലൂടെ റിലീസ് ചെയ്തിരുന്നു.

അക്ഷയ് കുമാർ ചിത്രം 'ലക്ഷ്മി ബോംബി'ല്‍ നിന്ന് പിന്മാറുന്നതായി രാഘവ ലോറൻസ്

By

Published : May 20, 2019, 1:43 PM IST

തമിഴില്‍ വന്‍ വിജയമായ ഹൊറർ ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബില്‍ നിന്നും പിന്മാറുന്നതായി സംവിധായകൻ രാഘവ ലോറൻസ്. ട്വിറ്ററിലൂടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. പിന്മാറുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും അവയെല്ലാം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഈ ലോകത്ത് പണത്തേക്കാളും പ്രശസ്തിയേക്കാളും പ്രധാനമാണ് ആത്മാഭിമാനം. അതിനാല്‍ ‘കാഞ്ചന’യുടെ ഹിന്ദി റീമേക്ക് ചിത്രമായ ‘ലക്ഷ്മി ബോംബി’ൽ നിന്നും ഞാൻ പിന്മാറുകയാണ്. ഈ തീരുമാനത്തിന് പിറകിലെ കാരണം വ്യക്തമാക്കാൻ ഞാനാഗ്രഹിക്കുന്നില്ല, ഒന്നിൽ കൂടുതൽ കാരണങ്ങളുള്ളത് കൊണ്ടുതന്നെ. ഒന്ന് മാത്രം പറയാം, ചിത്രത്തിന്‍റേതായി പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്‍റെ അറിവോടെയോ എന്നോട് സംസാരിച്ചതിന് ശേഷമോ അല്ല റിലീസ് ചെയ്തിരിക്കുന്നത്. ഒരു സംവിധായകനെ സംബന്ധിച്ച് ഏറെ വേദനാജനകമായ ഒരനുഭവമാണ് സ്വന്തം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത കാര്യം മറ്റുള്ളവർ പറഞ്ഞ് അറിയുക എന്നത്. അപമാനിക്കപ്പെട്ടതിൽ നിരാശയുണ്ട്. ഒരു ക്രിയേറ്റർ എന്ന രീതിയിൽ ആ പോസ്റ്ററിന്‍റെ ഡിസൈനിലും എനിക്ക് അതൃപ്തിയുണ്ട്. ഒരു സംവിധായകനും ഇതുപോലെ സംഭവിക്കരുത്,” രാഘവ ലോറന്‍സ് കുറിച്ചു. ചിത്രത്തിന്‍റെ തിരക്കഥ പിൻവലിക്കാൻ തനിക്ക് അധികാരമുണ്ടെങ്കിലും പ്രൊഫഷണലിസത്തെ കരുതി താനത് ചെയ്യുന്നില്ലെന്നും ചിത്രത്തിലെ നായകൻ അക്ഷയ് കുമാർ സാറിനോട്​ ആദരവുണ്ടെന്നും ലോറൻസ് വ്യക്തമാക്കുന്നു. വൈകാതെ അക്ഷയ് കുമാറിനെ കണ്ട് തിരക്കഥ കൈമാറുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

രാഘവ ലോറന്‍സിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ തമിഴ് ഹൊറര്‍ കോമഡി ചിത്രമായിരുന്നു ‘കാഞ്ചന’. കാഞ്ചനയുടെ വിജയത്തെതുടര്‍ന്ന് ചിത്രത്തിന്‍റെ രണ്ടും മൂന്നും ഭാഗങ്ങള്‍ പുറത്തിറക്കിയിരുന്നു.

ABOUT THE AUTHOR

...view details