കമൽഹാസനെക്കുറിച്ചുള്ള വിവാദ പരാമർശം; വിഷയം വളച്ചൊടിക്കുകയാണെന്ന് ലോറൻസ് - രാഘവ ലോറൻസ്
ഓഡിയോ ലോഞ്ചിന് ശേഷമുള്ള വീഡിയോ മുഴുവനും കാണാതെയാണ് പലരും പ്രതികരിച്ചതും വിഷയം വഷളാക്കിയതെന്നും പറഞ്ഞുകൊണ്ട് പരിപാടിയുടെ വീഡിയോയും ഉൾപ്പെടുത്തി രാഘവ ലോറൻസ് ട്വീറ്റ് ചെയ്‌തു.
ഉലകനായകൻ കമൽഹാസനെതിരെയുള്ള പരാമാർശത്തിൽ വ്യക്തത വരുത്തി തമിഴ്‌താരം രാഘവ ലോറൻസ്. തലൈവർ ചിത്രം ദർബാറിന്‍റെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു കാഞ്ചന ഫെയിം രാഘവ ലോറൻസ് കമല്‍ഹാസനെക്കുറിച്ചുള്ള വിവാദപരമായ പരാമർശം നടത്തിയത്. കുട്ടിക്കാലത്ത് താൻ കമൽഹാസന്‍റെ പോസ്റ്ററുകളിൽ ചാണകം പൂശിയിരുന്നുവെന്നാണ് ലോറൻസ് പറഞ്ഞത്. താരത്തിന്‍റെ പ്രസ്‌താവനക്ക് പിറകേ സമൂഹമാധ്യമങ്ങളിലും അതുപോലെ ആരാധകരിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇതിനെത്തുടന്നാണ് വേദിയിൽ താൻ പറഞ്ഞതിന്‍റെ സാരാംശമെന്തെന്ന് കുറിച്ചുകൊണ്ട് ലോറൻസ് ട്വീറ്റ് ചെയ്‌തത്.