തിരുവനന്തപുരം: മൂന്ന് കൊവിഡ് തരംഗകാലങ്ങളിലെ നീണ്ട വറുതിക്കുശേഷം അരങ്ങുണർന്നു. പ്രൊഫഷണൽ, അമച്വർ നാടകവേദികൾ സജീവമായി. ലക്ഷങ്ങൾ മുതൽ മുടക്കുന്ന പ്രൊഫഷണൽ നാടകവേദികളും അതുകൊണ്ടുജീവിച്ച അഭിനേതാക്കളും പഴയ നല്ല കാലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
മനുഷ്യൻ സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങിപ്പോയ കൊവിഡ് കാലത്ത് കാണികൾക്ക് നഷ്ടപ്പെട്ട പൂരപ്പറമ്പിന്റെ ആരവം തിരിച്ചുവന്നുകഴിഞ്ഞു. പുരോഗമനാത്മകമായ ചിന്തകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കുന്ന അമച്വർ നാടകങ്ങളുമായി സാംസ്കാരിക വേദികളും കാണികളെ കൂട്ടുകയാണ്.