കേരളം

kerala

ETV Bharat / sitara

'ഷെയ്ന്‍റെ സിനിമകൾ കേരളത്തില്‍ ഓടിക്കില്ല'; ജോബി ജോർജിനെതിരെ വെളിപ്പെടുത്തലുമായി നിർമാതാവ് - ജോബി ജോർജ് നിർമാതാവ്

സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് ജോബിയോട് സംസാരിച്ചപ്പോള്‍ വളരെ മോശമായാണ് പ്രതികരിച്ചതെന്നാണ്  മഹാസുബൈർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്

MahaSubair

By

Published : Oct 19, 2019, 1:23 PM IST

നിര്‍മാതാവ് ജോബി ജോര്‍ജില്‍ നിന്ന് വധഭീഷണിയുണ്ടായി എന്ന യുവ നടന്‍ ഷൈന്‍ നിഗത്തിന്‍റെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. തുടര്‍ന്ന് ഷെയ്നിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ജോബിയും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഷെയ്നും ജോബിയും തമ്മിലുള്ള പ്രശ്‌നത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഷെയ്ൻ നായകനായ ഖുർബാനി സിനിമയുടെ നിര്‍മാതാവ് മഹാസുബൈര്‍.

സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് ജോബിയോട് സംസാരിച്ചപ്പോള്‍ വളരെ മോശമായാണ് പ്രതികരിച്ചതെന്നാണ് മഹാസുബൈർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഷെയ്ന്‍ നിഗം നായകനായി താന്‍ പുതിയതായി നിര്‍മിക്കുന്ന ഖുര്‍ബാനി കേരളത്തില്‍ ഓടിക്കില്ലെന്നും തന്നെ പട്ടിയെപ്പോലെ തെണ്ടി നടത്തിക്കും എന്നെല്ലാം ജോബി പറഞ്ഞെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.

ജോബിയ്‌ക്കെതിരെയുള്ള തട്ടിപ്പ് കേസിന്‍റെ പത്രക്കട്ടിങ്ങുകളും കുറിപ്പുകളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. വര്‍ണചിത്രയുടെ ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details