'ദി സ്‌കൈ ഈസ് പിങ്ക്' എന്ന തന്‍റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം റിലീസിനെത്തിയതിന്‍റെ തിരക്കുകളിലാണ് നടി പ്രിയങ്ക ചോപ്ര. എങ്കിലും കുറച്ചുസമയമെങ്കിലും വിനോദങ്ങള്‍ക്കായി മാറ്റിവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ ചിരിച്ചുല്ലസിച്ച് സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്ന താരത്തിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ആരാണ് കൂടുതല്‍ ക്യൂട്ട്? കുട്ടി കൃഷ്ണയുമായി തര്‍ക്കിച്ച് പ്രിയങ്ക ചോപ്ര - priyanka chopra latest video on instagram
'വി ആര്‍ സോ ക്യൂട്ട്' എന്ന് കുറിച്ച് പ്രിയങ്ക തന്നെയാണ് വീഡിയോ പങ്കുവച്ചത്.

'വി ആര്‍ സോ ക്യൂട്ട്' എന്ന് കുറിച്ച് പ്രിയങ്ക തന്നെയാണ് വീഡിയോ പങ്കുവച്ചത്. എന്നാല്‍ വീഡിയോയില്‍ താരത്തിനൊപ്പമുണ്ടായിരുന്ന കുട്ടി കുറുമ്പി ആരെന്നുള്ള അന്വേഷണത്തിലായിരുന്നു ആരാധകര്‍. പ്രിയങ്കയുടെ സ്റ്റൈലിസ്റ്റ് ദിവ്യ ജ്യോതിയുടെ മകള്‍ കൃഷ്ണയാണ് താരത്തിനൊപ്പം വീഡിയോയില്‍ ഉണ്ടായിരുന്നത്. രണ്ടുപേരില്‍ ആരാണ് കൂടുതല്‍ ക്യൂട്ട് എന്ന തര്‍ക്കമായിരുന്നു പൂളില്‍ ഇരുവര്‍ക്കുമിടയില്‍ നടന്നത്. പരസ്പരം ക്യൂട്ട് എന്ന് വിശേഷിപ്പിക്കുകയാരുന്നു പ്രിയങ്കയും കൃഷ്ണയും. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നാല് ലക്ഷത്തിലധിം പേരാണ് വീഡിയോ കണ്ടത്.