ഭർത്താവ് നിക് ജൊനാസിന്‍റെ സഹോദരൻ ജോ ജൊനാസിന്‍റെ പിറന്നാൾ പാർട്ടിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. കഴിഞ്ഞ ശനിയാഴ്ച നടന്ന പിറന്നാൾ പാർട്ടിയില്‍ കറുത്ത വസ്ത്രം ധരിച്ചാണ് പ്രിയങ്കയും നിക്കും എത്തിയത്. ഇരുവരും കൈകോർത്ത് എത്തുന്നതിന്‍റെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വന്നിട്ടുണ്ട്.
കറുപ്പില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; കൈകോർത്ത് പിടിച്ച് നിക് ജൊനാസ് - പ്രിയങ്ക ചോപ്ര നിക് ജൊനാസ്
നിക് ജൊനാസിന്‍റെ സഹോദരനായ ജോ ജൊനാസിന്‍റെ പിറന്നാൾ പാർട്ടി ആഢംബരം നിറഞ്ഞതായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് 15നായിരുന്നു ജോ ജൊനാസിന്‍റെ 30ാം പിറന്നാൾ. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പിറന്നാൾ പാർട്ടി നടന്നത്. ന്യൂയോർക്ക് സിറ്റിയിലെ സിപ്രിയാനി വോൾ സ്ട്രീറ്റിൽ നടന്ന പാർട്ടിയുടെ തീം ജെയിംസ് ബോണ്ട് ആയിരുന്നു. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്. ഷോർട് ബ്ലാക്ക് ഫെതേർഡ് വസ്ത്രമായിരുന്നു പ്രിയങ്ക പാർട്ടിക്കായി തിരഞ്ഞെടുത്തത്. 37 കാരിയായ പ്രിയങ്കയുടെ സ്റ്റൈലിന് പുറകിൽ മിമി കട്രലായിരുന്നു.
ഷൊണാലി ബോസിന്‍റെ ‘ദി സ്കൈ ഈസ് പിങ്ക്’ ആണ് പ്രിയങ്കയുടെ ഇനി പുറത്തിറങ്ങാനുളള സിനിമ. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യും. സെപ്റ്റംബർ 13 ന് ടൊറന്‍റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഫർഹാൻ അക്തർ, സൈറ വസിം, റോഹിക് ഷറഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.