മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' വളരേ മികച്ച പ്രതികരണങ്ങളോടെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ദിനത്തിൽ തന്നെ 14 കോടിയോളം രൂപയാണ് ചിത്രം കളക്ഷൻ നേടിയത്. മോഹൻലാൽ എന്ന നടൻ്റെ മികച്ച തിരിച്ചുവരവാണ് ലൂസിഫർ എന്നാണ് ആരാധകരുടെ പക്ഷം. എന്നാലിപ്പോൾ ചിത്രം കണ്ടതിനു ശേഷം തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
'മലയാളത്തിലെ ഏറ്റവും മികച്ച മാസ് സിനിമകളില്‍ ഒന്നാണ് 'ലൂസിഫര്‍'. ലാലു (മോഹന്‍ലാല്‍)വിനും പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയ്ക്കും ആശംസകള്‍', പ്രിയദര്‍ശന്‍ തൻ്റെഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇതിനുള്ള മറുപടി പൃഥ്വിരാജും തൻ്റെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചിട്ടുണ്ട്. 'ഇതെനിക്ക് ലഭിച്ച അവാർഡാണ്. നന്ദിയുണ്ട് സർ. ഞാൻ സംവിധായകനായതിൽ നിങ്ങളും ഒരു കാരണമാണ്', താരം കുറിച്ചു.