Marakkar release : ആരാധകരുടെ നാളേറെയായുള്ള കാത്തിരിപ്പായിരുന്നു 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം.' നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുമ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.
Differences between Bahubali and Markkar : രാജമൗലിയുടെ ബാഹുബലിയെ കുറിച്ചും സ്വന്തം ചിത്രമായ 'മരക്കാറി'നെ കുറിച്ചുമുള്ള സംവിധായകന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 'ബാഹുബലി'യും 'മരക്കാറും' തമ്മില്‍ രണ്ട് പ്രധാന വ്യത്യാസങ്ങളുണ്ടെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
Priyadarshan compares Marakkar and Bahubali : 'ബാഹുബലി പൂര്‍ണമായും ഫാന്‍റസിയാണ്. മരക്കാറില്‍ ഒരു ചരിത്രമുണ്ട്. ഐഎന്‍എസ് കുഞ്ഞാലി എന്ന പേരില്‍ ഇന്ത്യന്‍ നേവി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ചരിത്രത്തില്‍ അവ്യക്‌തതകളുണ്ടാകാം. എന്നിരുന്നാലും ഇങ്ങനെയൊരു വീരപുരുഷന്‍ അവിടെ ജീവിച്ചിരുന്നുവെന്നും അദ്ദേഹം ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആണെന്നതും സത്യമാണ്. വലുപ്പം വച്ചു നോക്കിയാല്‍ 'ബാഹുബലി'യുടെയും 'മരക്കാറി'ന്‍റെയും കാന്‍വാസ് ഒന്നുതന്നെയാണ്.