കേരളം

kerala

ETV Bharat / sitara

'അക്ഷയ് കുമാറുമായി വീണ്ടുമൊന്നിക്കുന്നു' ; ചര്‍ച്ചയിലെന്ന് പ്രിയദര്‍ശന്‍ - ബോളിവുഡ്

ഹേരാ ഭേരി, ഭൂൽ ഭുലയ്യ, ഭഗം ഭാഗ്, ഖട്ട മീത്ത തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു

priyadarshan  akshay kumar  priyadarshan and akshay kumar reunites in next film  movie  അക്ഷയ് കുമാർ  പ്രിയദർശൻ  സംവിധായകൻ  ഹിന്ദി സിനിമ  ബോളിവുഡ്  ഹംഗാമ 2
നീണ്ട ഇടവേളക്ക് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്നു

By

Published : Jul 3, 2021, 8:51 PM IST

ബോളിവുഡ് താരം അക്ഷയ് കുമാറുമായി വീണ്ടും കൈകോർക്കാനൊരുങ്ങി സംവിധായകൻ പ്രിയദർശൻ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താനും അക്ഷയ് കുമാറും ഒരുമിക്കുന്നതെന്നും പുതിയ ഹിന്ദി സിനിമയുടെ ചർച്ചയിലാണെന്നും പ്രിയദർശൻ ഫേസ്ബുക്കില്‍ കുറിച്ചു.

ഇരുവരും ഒന്നിച്ചുള്ള ചിത്രവും പ്രിയദർശൻ പോസ്റ്റ് ചെയ്തു. ഹേരാ ഭേരി, ഭൂൽ ഭുലയ്യ, ഭഗം ഭാഗ്, ഖട്ട മീത്ത തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

Also Read: 'ആവിഷ്കാര സ്വാതന്ത്ര്യവും വിയോജിപ്പുകളും ഹനിക്കുന്നത്'; സിനിമാറ്റോഗ്രാഫ് നിയമഭേദഗതിക്കെതിരെ പാ രഞ്ജിത്ത്

നിലവിൽ ഹംഗാമ 2 ആണ് പ്രിയദർശന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മിന്നാരത്തിന്‍റെ ഹിന്ദി റീമേക്കായ ഹം​ഗാമ 2 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. പ്രിയദര്‍ശന്‍റെ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്‍റെ റിമേക്കായിരുന്നു ആദ്യ ഹംഗാമ.

ABOUT THE AUTHOR

...view details