കേരളം

kerala

ETV Bharat / sitara

'കൊവിഡ് മൂന്നാംതരംഗത്തെ സ്വാഗതം ചെയ്യുന്നോ'; ബെവ്റേജസ് തിരക്കില്‍ പ്രിയദര്‍ശന്‍ - facebook post

കൊവിഡ് രണ്ടാം തരംഗം തുടരുമ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ വീണ്ടും അപകടം വിളിച്ച് വരുത്തുമെന്ന് പ്രിയദര്‍ശന്‍.

ബിവറേജ്  കൊവിഡ് മൂന്നാം തരംഗം  covid third wave  Cinema News updates  പ്രിയദർശൻ  ഫേസ്‌ബുക്ക് പോസ്റ്റ്  facebook post  Covid vaccine
ബിവറേജിന് മുന്നില്‍ നെടുനീളന്‍ ക്യൂ, കൊവിഡ് മൂന്നാംതരംഗത്തെ സ്വാഗതം ചെയ്യുകയാണോയെന്ന് പ്രിയദര്‍ശന്‍

By

Published : Jun 20, 2021, 11:50 AM IST

കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് സംസ്ഥാനത്ത് ആഴ്ചകളായി അടച്ചിട്ടിരുന്ന മദ്യവിൽപ്പനശാലകള്‍ കഴിഞ്ഞ ദിവസമാണ് തുറന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പ്രവര്‍ത്തിക്കുന്ന ബെവ്റേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നത്.

മദ്യവില്‍പ്പന ശാലകള്‍ ഒമ്പത് മണിക്കാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെങ്കിലും ആളുകള്‍ മണിക്കൂറുകള്‍ക്ക് മുമ്പേ എത്തി കാത്തുനില്‍പ്പ് ആരംഭിക്കും. എല്ലാ മദ്യ വില്‍പ്പന ശാലകള്‍ക്ക് മുമ്പിലും വലിയ തിരക്കാണ്.

കൊവിഡ് രണ്ടാം തരംഗം ശക്തമായി തന്നെ തുടരുമ്പോഴും ഇത്തരം സാഹചര്യങ്ങള്‍ വീണ്ടും അപകടം വിളിച്ച് വരുത്തുമെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതിഷേധം പ്രകടിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

കൊവിഡ് പടരുന്നതിന് മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ വാക്സിനെയോ കുറ്റം പറഞ്ഞിട്ട് ഒരു കാര്യമില്ലെന്ന് പാലക്കാട്ടെ ഒരു ബെവ്റേജസ് വില്‍പ്പന കേന്ദ്രത്തിന് മുന്നിലെ ജനത്തിരക്ക് കാണിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

പ്രിയദര്‍ശന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്

'വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളൂ.നമ്മള്‍ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ?'.

കഴിഞ്ഞ ദിവസമാണ് പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍, അറബിക്കടലിന്‍റെ സിംഹത്തിന്‍റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 12ന് ഓണം റിലീസായി സിനിമ പ്രേക്ഷകരിലേക്ക് എത്തും. മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ആശിര്‍വാദ് സിനിമാസാണ് നിര്‍മിക്കുന്നത്.

ABOUT THE AUTHOR

...view details