കേരളം

kerala

ETV Bharat / sitara

രണ്ടാമത്തെ ഹിന്ദി ചിത്രത്തിന് കരാർ ഒപ്പിട്ട് പ്രിയ വാര്യർ; 'ലൗ ഹാക്കേഴ്സ്' ഒരുങ്ങുന്നു - പ്രിയ വാര്യർ

മായങ്ക് പ്രകാശ് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന 'ലൗ ഹാക്കേഴ്സ്' എന്ന ചിത്രത്തിലാണ് പ്രിയ നായികയായെത്തുന്നത്. മെയ് അവസാനം ലൗ ഹാക്കേഴ്സ് ചിത്രീകരണം ആരംഭിക്കും.

priya

By

Published : Apr 26, 2019, 8:37 AM IST

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ രണ്ട് നായികമാരിൽ ഒരാളായിരുന്നു പ്രിയ. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ തന്നെ പ്രിയ തൻ്റെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിലും നായികയായി. ഇപ്പോഴിതാ ബോളിവുഡിലെ തൻ്റെ രണ്ടാമത്തെ ചിത്രം ചെയ്യാനൊരുങ്ങുകയാണ് പ്രിയ വാര്യർ.

മായങ്ക് പ്രകാശ് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന 'ലൗ ഹാക്കേഴ്സ്' എന്ന ചിത്രത്തിന് പ്രിയ കരാർ ഒപ്പിട്ട് കഴിഞ്ഞു. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു. സൈബർ കുറ്റകൃത്യങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം.

ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച്‌ വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ. ഗുർഗാവുണ്‍, ലക്ക്നൗ, ഡെൽഹി, മുംബൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. മെയ് അവസാനം ലൗ ഹാക്കേഴ്സ് ചിത്രീകരണം ആരംഭിക്കും.

ABOUT THE AUTHOR

...view details