ആദ്യഗാനം ഇറങ്ങിയതു മുതൽ ഒരു അഡാർ ലവ് എന്ന ചിത്രത്തിനെ വിവാദങ്ങൾ പിന്തുടരുകയാണ്. ചിത്രം റിലീസായതിനു ശേഷവും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ചിത്രത്തിൻ്റെസംവിധായകൻ ഒമർ ലുലുവും ചിത്രത്തിലെ മറ്റൊരു നായികയായ നൂറിൻ ഷെറീഫും നടി പ്രിയ വാര്യരെപ്പറ്റി ഒരു ചാനൽ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളാണ് ഈയടുത്ത് ശ്രദ്ധേയമായത്. എന്നാൽ ഇതിനെല്ലാം മറുപടി നൽകി പ്രിയ വാര്യർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പ്രിയയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഇപ്പോൾ ഇല്ലെന്നും അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ പ്രിയ അടക്കമുള്ള ചില പുതുമുഖങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നുമാണ് ഒമര്‍ ലുലു പറഞ്ഞത്. റോഷനും പ്രിയയുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തിലാണ് നൂറിനും സംസാരിച്ചത്. എന്നാൽ താൻ ആരേയും തരംതാഴ്ത്തിയിട്ടില്ല എന്ന് പ്രിയ വാര്യർ പറയുന്നു.
''പാട്ടിറങ്ങിയതിന് ശേഷം തിരക്കഥ മാറ്റി, എനിക്ക് പ്രാധാന്യം നല്‍കി എന്ന വാദം തെറ്റാണ്. പാട്ടിറങ്ങുന്നതിന് മുമ്പ് തന്നെ എൻ്റെകഥാപാത്രത്തെക്കുറിച്ചുള്ള പൂര്‍ണ ധാരണ എനിക്ക് നല്‍കിയിരുന്നു. എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല'', പ്രിയ പറഞ്ഞു.