കേരളം

kerala

ETV Bharat / sitara

അത് സംഭവിച്ചതു മുതൽ ഞാന്‍ എന്നെതന്നെ നുളളി നോക്കുകയായിരുന്നു; പ്രിയ വാര്യരുടെ വൈറൽ പോസ്റ്റ് - priya varrier

മോഹൻലാലിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് അഡാർ ലവ് നായിക പ്രിയ പ്രകാശ് വാര്യർ. താരത്തിനൊപ്പമുള്ള ചിത്രം പ്രിയ സോഷ്യൽ മീഡിയിൽ പങ്കുവച്ചിട്ടുണ്ട്.

ppm1

By

Published : Feb 1, 2019, 6:12 PM IST

കൊച്ചി:നടന്‍ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച്‌ അഡാർ ലവ് താരം പ്രിയ വാര്യര്‍. അദ്ദേഹത്തെ കാണാൻ സാധിച്ചതും അനുഗ്രഹം വാങ്ങാൻ സാധിച്ചതും അനുഗ്രഹമായി കാണുന്നുവെന്ന് പ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

''സത്യമാണെന്ന് പോലും വിശ്വസിക്കാനാവുന്നില്ല. ഇത് സംഭവിച്ച നിമിഷം മുതൽ ഞാൻ എന്നെത്തന്നെ നുള്ളിനോക്കുകയായിരുന്നു. ഈ ഇതിഹാസതാരത്തെ കണ്ടതും അദ്ദേഹത്തോടൊപ്പം കുറച്ച് നിമിഷങ്ങൾ ചെലവഴിക്കാന്‍ സാധിച്ചതും ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിൻ്റെ കാലിൽ തൊട്ട് വന്ദിച്ച് ഭാവിയിലെ സിനിമാപ്രവര്‍ത്തനങ്ങള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ തേടി'', പ്രിയ വാര്യർ കുറിച്ചു. 'പത്മഭൂഷണ്‍ പത്മശ്രീ ഭരത്‌ഡോക്ടര്‍ ലെഫ്റ്റനൻ്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍, നമ്മുടെ സ്വന്തം ലാലേട്ടന്‍' എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയവാര്യരുടെ കുറിപ്പ് അവസാനിക്കുന്നത്.

പ്രിയ പ്രധാന വേഷത്തിലെത്തുന്ന ഒരു അഡാര്‍ ലവ് ഫെബ്രുവരി 14 പ്രണയദിനത്തിൽ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിലാണ് ഒരേ സമയം ചിത്രം റിലീസിനെത്തുന്നത്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിലൂടെ പ്രിയ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതകഥയാണെന്ന് ആരോപിച്ച് ചിത്രത്തിൻ്റെ ടീസര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു.

ABOUT THE AUTHOR

...view details