കേരളം

kerala

ETV Bharat / sitara

പ്രിയ വാര്യരുടെ ലിപ്പ് ലോക്കുമായി അഡാർ ലവ് ടീസർ - ഒരു അഡാർ ലവ്

ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് ടീസറുകളാണ് ഇന്ന് റിലീസ് ചെയ്തത്. ടീസറിലെ പ്രിയ വാര്യരുടെ ലിപ്പ്ലോക്ക് വൈറലാകുകയാണ്.

ppv1

By

Published : Feb 7, 2019, 1:44 AM IST

പ്രിയ വാര്യരുടെയും റോഷന്‍റെയും ലിപ്‌ലോക്ക് രംഗങ്ങളുമായി ഒരു അഡാറ് ലവിന്‍റെ തമിഴ്, തെലുങ്ക് ടീസറുകൾ പുറത്തിറങ്ങി. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ വൈറലായി.

കഴിഞ്ഞ ഫെബ്രുവരി 14ന് റിലീസായ മാണിക്യമലരായ പൂവി എന്ന ഗാനമാണ് ഒരു അഡാർ ലവ് എന്ന ചിത്രത്തെ ലോകമൊട്ടാകെ ശ്രദ്ധേയമാക്കിയത്. ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പേ തന്നെ ചിത്രത്തിലെ നടീനടന്മാരും പ്രശസ്തരായി. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാർ ലവ്. മാണിക്യമലരായ എന്ന ഒറ്റ ഗാനത്തോടെ ലോകം മുഴുവന്‍ സ്വീകാര്യത ലഭിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.

പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു ചെറിയ സിനിമയായി ചിത്രീകരണം ആരംഭിച്ച അഡാറ് ലവ് ഈ ഫെബ്രുവരി 14ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളിലെത്തുന്നത്.


ABOUT THE AUTHOR

...view details