മലയാളികൾക്ക് സുപരിചിതയാണ് പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ. പൃഥ്വിക്കൊപ്പം സിനിമാനിർമാണത്തിലും സുപ്രിയ പങ്കാളിയാണ്. തന്‍റെ പ്രിയതമയുടെ ജന്മദിനത്തിൽ മനോഹരമായ പിറന്നാൾ ആശംസ അറിയിക്കുകയാണ് താരം.
'എന്‍റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. എല്ലാ ഉയർച്ചകളിലൂടെയും താഴ്‌ചകളിലൂടെയും, എന്നെ പിന്തുണച്ച് കൂടെ നിന്നതിന്. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെൺകുട്ടി മുതൽ ഏറ്റവും കര്‍ക്കശമേറിയ അമ്മവരെ (കര്‍ക്കശയായ ഭാര്യയും).
എന്‍റെ എക്കാലത്തെയും കരുത്തും എന്‍റെ ഏറ്റവും വലിയ ശക്തിയും, ഞാൻ നിന്നെ സ്നേഹിക്കുന്നു!' സുപ്രിയയ്‌ക്ക് പിറന്നാൾ ആശംസ കുറിച്ചുകൊണ്ട് പൃഥ്വിരാജ് ട്വീറ്റ് ചെയ്‌തു.