തിരുവനന്തപുരം:കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ബീന പോളിന്‍റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പ്രേം കുമാറിന്‍റെ നിയമനം. അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംവിധായകന്‍ കമലിന് പകരമായിട്ടായിരുന്നു രഞ്ജിത്തിന്‍റെ നിയമനം.
നടന്‍ പ്രേംകുമാര്‍ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍
ബീന പോളിന്‍റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പ്രേം കുമാറിന്‍റെ നിയമനം
നടന്‍ പ്രേംകുമാര്‍ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍
ആദ്യ കാലങ്ങളില്‍ ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നു പ്രേംകുമാര്‍. പിഎ ബക്കര്‍ സംവിധാനം ചെയ്‌ത സഖാവ് എന്ന സിനിമയിലൂടെയാണ് പ്രേംകുമാര്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം എന്നിവ ഉള്‍പ്പടെ നിരവധി നേട്ടം പ്രേംകുമാറിനെ തേടിയെത്തിയിട്ടുണ്ട്.
Also Read: ആലിയയുടെ സാരി നിര്‍മിക്കാന്‍ 3400 മണിക്കൂറോ?