60 വർഷത്തെ സിനിമാ ജീവിതത്തിന് ഉലക നായകന് പ്രഭുവിന്‍റെ ആദരം - Kamal haasan 60 years film latest news
ശിവാജി ഗണേശന്‍റെ വസതിയിൽ വച്ചായിരുന്നു കോളിവുഡിന്‍റെ പ്രിയനടൻ പ്രഭു ഗണേശനും കുടുംബവും കമൽ ഹാസനെ ആദരിച്ചത്. കമൽ ഹാസൻ നായകനായുള്ള ചിത്രീകരണം തുടരുന്ന 'ഇന്ത്യൻ 2'വിൽ പ്രഭുവും അഭിനയിക്കുന്നുണ്ട്.
ഇന്ത്യൻ സിനിമയിൽ 60 വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ കമൽ ഹാസന് തെന്നിന്ത്യൻ താരം പ്രഭുവിന്‍റെ ആദരം. അന്നൈ ഇല്ലമെന്നറിയപ്പെടുന്ന ശിവാജി ഗണേശന്‍റെ വസതിയിൽ വച്ചായിരുന്നു പ്രഭു ഗണേശനും കുടുംബവും ഉലക നായകന് ബഹുമാന പത്രികയും അവാർഡും നൽകി ആദരിച്ചത്. ചടങ്ങിൽ കമൽ ഹാസനൊപ്പം മകൾ ശ്രുതി ഹാസനും പ്രഭുവിന്‍റെ മകനും യുവനടനുമായ വിക്രം പ്രഭുവും കുടുംബാംഗങ്ങളും പങ്കെടുത്തു. അറുപത് വർഷമായി അഭിനയ കുലപതിയായി തുടരുന്ന കമൽ ഹാസന് 'ചിന്ന തമ്പി' നായകൻ ആശംസകളറിയിച്ചു.
അന്നൈ നിലത്തിലെ സൽക്കാരം കെങ്കേമമായിരുന്നെന്നും ചടങ്ങിൽ പ്രഭു നൽകിയ കത്ത് തന്നെ വികാരഭരിതനാക്കിയെന്നും സൂപ്പർസ്റ്റാർ ട്വീറ്റ് ചെയ്‌തു.