മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് പിടിയിലായ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ മുംബൈ കോടതി ജൂലൈ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച രാത്രിയായിരുന്നു രാജ് കുന്ദ്രയെ, ക്രൈം ബ്രാഞ്ച് ഇന്ത്യൻ പീനൽ കോഡിന്‍റെയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിന്‍റെയും അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തത്.
നീലച്ചിത്രങ്ങൾ നിർമിച്ച് ആപ്പുകൾ വഴി പ്രദർശിപ്പിക്കുന്നതിലൂടെ വ്യവസായി കൂടിയായ രാജ് കുന്ദ്ര വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കുന്ദ്രയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും മൊബൈൽ ഫോൺ സൂക്ഷ്‌മ പരിശോധന നടത്തേണ്ടതുണ്ടെന്നും ബിസിനസ് ഇടപാടുകളും മറ്റും പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.