മലയാളത്തിന്‍റെ മാസ്റ്റർ ഡയറക്ടറായ ജോഷിയും അഭിനയമികവ് കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടന്മാരായ ചെമ്പന്‍ വിനോദും ജോജു ജോര്‍ജും ഒന്നിക്കുന്ന ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്'. നൈല ഉഷയാണ് ചിത്രത്തില്‍ നായിക. പേരില്‍ തന്നെ വ്യത്യസ്തത പുലർത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്.
കയ്യടി നേടി പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനം - chemban vinod joju george
ചിത്രത്തെ കുറിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ ഗാനം
ചിത്രത്തിലെ ‘മനമറിയുന്നോള്…’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. മനോഹരമായ താളം തന്നെയാണ് ഗാനത്തിന്‍റെ മുഖ്യ ആകര്‍ഷണം. ജ്യോതിഷ് ടി കാശിയുടേതാണ് ഗാനത്തിന്‍റെ വരികള്‍. ജെയ്ക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ് ശേുദാസും സച്ചിന്‍ രാജും ചേര്‍ന്നാണ് ആലാപനം.
തികച്ചും വിത്യസ്തമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അഭിലാഷ് എന്‍ ചന്ദ്രനാണ് പൊറിഞ്ചു മറിയം ജോസിന്‍റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്‍റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.