ചെന്നൈ : പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. എൺപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മലയാളത്തിലും തമിഴിലുമായി നൂറിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. തമിഴകത്തെ പ്രമുഖ സംവിധായകൻ രാജീവ് മേനോന്‍റെ അമ്മയാണ്. 2018ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം 96ലെ കാതലേ കാതലേ അടക്കം പാടി പുതിയ സിനിമകളിലും സജീവമായിരുന്നു. 76ാം വയസ്സിലാണ് ഈ ഗാനം ആലപിച്ചത്.
പവനരച്ചെഴുതുന്നു...(വിയറ്റ്നാം കോളനി) ജലശയ്യയില്‍ തളിരമ്പിളി...(മൈ മദേഴ്‌സ് ലാപ്ടോപ്പ്) ഋതുഭേദകല്‍പ്പന ചാരുതയേകുന്നു...(മംഗളം നേരുന്നു)നിനക്കും നിലാവില്‍..., (മുല്ലവള്ളിയും തേന്‍മാവും) തുടങ്ങിയവയാണ് പ്രധാന ഗാനങ്ങള്‍.