22 വർഷം മുമ്പ് തന്‍റെ മുഖചിത്രം കവർ ആയി വന്ന ‘വനിത’ മാസിക പങ്കുവച്ച് മലയാളത്തിന്‍റെ പ്രിയനടി പൂർണിമ ഇന്ദ്രജിത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഓർമ തുളുമ്പുന്ന കുറിപ്പിനൊപ്പം താരം വനിതയുടെ 1997, 1–14 ലക്കത്തിന്‍റെ കവർ ചിത്രം പോസ്റ്റ് ചെയ്തത്.
അന്നെനിക്ക് 18 വയസ്സ്: ഓർമകളുമായി പൂർണിമ ഇന്ദ്രജിത്ത് - പൂർണിമ ഇന്ദ്രജിത്ത്
അന്നത്തെ മാഗസിൻ കവറിലെ സുന്ദരി ഇന്ന് സിനിമാ താരത്തിന്‍റെ ഭാര്യയും താര കുടുംബത്തിലെ മരുമകളും ഡിസൈനറും അഭിനയ പാരമ്പര്യം പിന്തുടരുന്ന രണ്ട് പെണ്മക്കളുടെ അമ്മയും ഒക്കെയാണ്.
ടെലിവിഷൻ ആങ്കറായി മലയാളി പ്രേക്ഷകർക്കിടയിലേക്ക് കടന്ന് വന്ന കോളജ് കുമാരിയായിരുന്നു അന്ന് പൂർണിമ മോഹൻ."അന്നെനിക്ക് 18 വയസ്സ്. കോളജിൽ ആദ്യ വർഷം. 22 വർഷം കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയക്കും സ്മാർട്ട് ഫോണിനും മുൻപുള്ള പൂർണിമ മോഹൻ. കനത്തിൽ വരച്ച കൺപീലികൾ അനക്കി ക്യാമറക്ക് മുൻപിൽ ഇമ ചിമ്മാൻ ശ്രമിച്ച എന്നെക്കുറിച്ചുള്ള ഓർമകൾ ഇപ്പോഴുമുണ്ട്. സിനിമയിലേയ്ക്കുള്ള എന്‍റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാർഥ്യമാകുന്ന സമയം. ഇന്ന് ഞാൻ ഇവിടെ വരെ എത്തിയതും സ്വപ്നം കണ്ടുതന്നെയാണ്. അതിനാല്‍ ധൈര്യമായി വലിയ സ്വപ്നങ്ങൾ കാണൂ.’ ചിത്രത്തോടൊപ്പം പൂർണിമ കുറിച്ചു.
അന്നത്തെ മാഗസിൻ കവറിലെ സുന്ദരി ഇന്ന് സിനിമാ താരത്തിന്‍റെ ഭാര്യയും താര കുടുംബത്തിലെ മരുമകളും ഡിസൈനറും അഭിനയ പാരമ്പര്യം പിന്തുടരുന്ന രണ്ട് പെണ്മക്കളുടെ അമ്മയും ഒക്കെയാണ്. ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന പൂർണിമ 'വൈറസ്' എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയിരു്നനു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെയും കുടുംബത്തിന്‍റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. പുറത്തിറങ്ങാൻ പോകുന്ന തുറമുഖമാണ് പൂർണ്ണിമയുടെ അടുത്ത ചിത്രം.