സമൂഹമാധ്യമങ്ങളില്‍ സജീവമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. തന്‍റെയും കുടുംബത്തിന്‍റെയും എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മകള്‍ പ്രാര്‍ത്ഥനയുടെ ജന്മദിനത്തില്‍ വ്യത്യസ്തമായ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
നീ എന്നെ മനോഹരിയാക്കി; മകൾക്ക് പിറന്നാൾ ആശംസയുമായി പൂർണിമ - പൂർണിമ ഇന്ദ്രജിത്ത്
അമ്മയെ കൂടാതെ അച്ഛൻ ഇന്ദ്രജിത്തും ഇളയച്ഛൻ പൃഥ്വിരാജും പ്രാർത്ഥനക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്
മകളെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്തെ ചിത്രമാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്. നിറവയറുമായി നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന പൂര്‍ണിമയെയാണ് ചിത്രത്തില്‍ കാണുന്നത്. ഹൃദ്യമായ ഒരു കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'നീ എന്നെ മനോഹരിയാക്കി. എന്നില്‍ ആദ്യം പിറന്നവൾക്ക് പിറന്നാള്‍ ആശംസകള്‍' പൂര്‍ണിമ കുറിച്ചു. എന്‍റെ മൂക്കും എനിക്കൊപ്പം ഗര്‍ഭിണിയായി എന്ന രസകരമായ കമന്‍റും താരം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് പ്രാര്‍ത്ഥനക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് പോസ്റ്റിന് താഴെ കമന്‍റ് ചെയ്തത്.
മകളെ ചേർത്ത് പിടിച്ച് കൊണ്ടുള്ള ചിത്രമാണ് ഇന്ദ്രജിത്ത് പങ്കുവച്ചത്. കൈക്കുഞ്ഞായിരുന്ന സമയത്തെ ചിത്രമാണ് ഇളയച്ഛനായ പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പ്രസവമുറിയില്‍ നിന്ന് പുറത്ത് കൊണ്ട് വന്ന് നിന്നെ ആദ്യമായി കണ്ടത് ഇന്നലെ കഴിഞ്ഞ പോലെയാണ് തോന്നുന്നത്' എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. 'മോഹൻലാല്‍' എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ പ്രാർത്ഥനയുടെ ഗാനം ഹിറ്റായിരുന്നു. ഡബ്സ്മാഷ് വീഡിയോകളിലൂടെയും പ്രാർത്ഥന തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.