"ഹാപ്പി ബർത്ത്ഡേ ഡിസംബർബോൺ"; ഗീതുവിന്‍റെ മകൾക്ക് പൂർണിമയുടെ ആശംസകൾ - ഗീതു മോഹൻദാസും പൂർണിമയും
ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് കൂട്ടുകാരിയുടെ മകൾക്ക് പിറന്നാളാശംസകളുമായുള്ള പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും മഞ്ജു വാര്യരും സിനിമയ്ക്കപ്പുറം ഉറ്റസുഹൃത്തക്കളാണ്. മൂവരും തമ്മിൽ ഒത്തുകൂടുമ്പോഴുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇന്നലെ ഗീതുവിന്‍റെയും രാജീവ് രവിയുടെയും മകൾ ആരാധനക്ക് പിറന്നാളാശംസകളുമായി പൂർണിമയെത്തിയിരുന്നു. “എന്‍റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാൾ ആശംസകൾ,” എന്നാണ് #ഹാപ്പി ബർത്ത്ഡേ #ഡോട്ടർഫ്രംഅനദർമദർ #ഡിസംബർബോൺ തുടങ്ങിയ ഹാഷ്‌ടാഗുകളോടെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. കൂടാതെ, ആരാധനയ്ക്ക് ഒപ്പമുള്ള കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മമാർ തമ്മിലുള്ള സൗഹൃദം തങ്ങളുടെ മക്കളിലും തുടരുമെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.