കേരളം

kerala

ETV Bharat / sitara

കവിയും ഗാനരചിയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്.

rameshan nair news  rameshan nair poet news  rameshan nair obit news  എസ് രമേശൻ നായർ അന്തരിച്ചു  രമേശൻ നായർ വാർത്തൾ  കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

By

Published : Jun 18, 2021, 6:55 PM IST

Updated : Jun 18, 2021, 7:13 PM IST

എറണാകുളം:കവിയും ചലച്ചിത്രഗാനരചിയിതാവുമായ എസ്. രമേശന്‍ നായര്‍(73) അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. നാനൂറിലധികം ചലച്ചിത്ര ഗാനങ്ങളും നിരവധി ഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും , 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യുട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മാതാവായും രമേശന്‍ നായര്‍ പ്രവര്‍ത്തിച്ചിരുന്നു.

1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. ഗുരു, അനിയത്തിപ്രാവ്, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ് എന്നിവയാണ് ശ്രദ്ധയേമായ ചിത്രങ്ങൾ.

1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനന്‍ തമ്പിയും പാര്‍വ്വതിയമ്മയുമാണ് മാതാപിതാക്കള്‍. അധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്.

Last Updated : Jun 18, 2021, 7:13 PM IST

ABOUT THE AUTHOR

...view details