ന്യൂഡൽഹി: സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമ മേയ് 19ന് മുൻപ് റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലപാട് കഴിഞ്ഞ തിങ്കളാഴ്ച കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
'പിഎം നരേന്ദ്ര മോദി'ക്ക് മേയ് 19 വരെ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ - pm narendra modi film
ചിത്രത്തിന്‍റെ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സന്ദീപ് സിങ് നല്‍കിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
അതേസമയം, ചിത്രത്തിന്‍റെ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കൾ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. ചിത്രം കാണാതെയാണ് കമ്മീഷൻ റിലീസ് തടഞ്ഞതെന്നായിരുന്നു നിർമ്മാതാവ് സന്ദീപ് സിങ് നല്‍കിയ ഹർജിയില്‍ പറയുന്നത്. ഇതേ തുടർന്ന് കോടതിയുടെ നിർദേശപ്രകാരം ഏപ്രിൽ 17ന് കമ്മീഷൻ അംഗങ്ങൾക്കായി ചിത്രത്തിന്‍റെ പ്രത്യേക സ്ക്രീനിങ് നടത്തിയിരുന്നു. ഏഴ് പേരുടെ കമ്മിറ്റിയാണ് സ്ക്രീനിങിന് എത്തിയത്. ചിത്രം കണ്ട് 22നകം റിപ്പോർട്ട് നൽകണമെന്ന് കോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
ബോളിവുഡ് നടൻ വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ മോദിയായി വേഷമിട്ടിരിക്കുന്നത്. ഏപ്രിൽ 11ന് പൊതുതിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നടക്കുന്ന ദിവസമാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ 10ന് കമ്മീഷൻ റിലീസ് തടയുകയായിരുന്നു. ഇതിനെതിരെ 12നാണ് സുപ്രീം കോടതിയിൽ നിർമ്മാതാവ് ഹർജി നൽകിയത്.