ലഞ്ച് ബോക്സ് എന്ന ചിത്രത്തിന് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ‘ഫോട്ടോഗ്രാഫിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാസുദ്ദീന്‍ സിദ്ധിഖിയും സാനിയ മല്‍ഹോത്രയും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ട്രെയിലര്‍ കണ്ടത്.
മുംബൈയില്‍ വെച്ച് കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുത്തശ്ശിയുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിക്കായുള്ള അന്വേഷണത്തിനിടയില്‍ നായികയെ കാണുന്നതും അവരുടെ ബന്ധവുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രശംസ നേടിയ ചിത്രമാണ് ഫോട്ടോഗ്രാഫ്. സുണ്ടന്‍സ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.