കേരളം

kerala

ETV Bharat / sitara

ഭിന്നശേഷിക്കാർക്കായി 'പേരൻപ്' സ്പെഷ്യൽ ഷോ സംഘടിപ്പിച്ച് മമ്മൂട്ടി ആരാധകർ - മമ്മുട്ടി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് പേരൻപ്. സ്പാസ്റ്റിക്ക് പാരാലിസിസ് എന്ന മാനസിക ശാരീരിക അവസ്ഥയിലായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ അച്ഛൻ്റേയും കഥയാണ് ചിത്രം പറയുന്നത്.

peranbu1

By

Published : Mar 13, 2019, 3:10 PM IST

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പെരിന്തൽമണ്ണയിൽ മമ്മൂട്ടി ചിത്രമായ 'പേരൻപി'ന് സ്പെഷ്യൽ ഷോ സംഘടിപ്പിച്ചു. മമ്മൂട്ടി ഫാൻസ് ഇൻ്റർനാഷണൽ പെരിന്തൽമണ്ണ യൂണിറ്റിൻ്റെആഭിമുഖ്യത്തിലാണ് ചിത്രത്തിൻ്റെപ്രത്യേക ഷോ സംഘടിപ്പിച്ചത്. പെരിന്തൽമണ്ണയിൽ ചുറ്റുവട്ടത്തുമുള്ള കുട്ടികളുമുൾപ്പെടെ വിവിധ ശാരീരിക മാനസിക വൈകല്യമുള്ളവർ പേരൻപ് കാണാനെത്തി.

പേരൻപിൻ്റെ സ്പെഷ്യൽ ഷോ

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക മാനസിക വൈകല്യമുള്ള മകളും അച്ഛനായ അമുദവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പേരന്‍പ് പറയുന്നത്. കറ്റ്‌റത് തമിഴ്, തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ റാം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്‌.

ABOUT THE AUTHOR

...view details