കേരളം

kerala

ETV Bharat / sitara

പേർളിയുടെയും ശ്രീനിയുടെയും 'ഒരു ഹിമാലയൻ ലവ് സ്റ്റോറി' - pearly srinish himalayan trip

കൊച്ചി മുതൽ കസോൾ വരെയായി നടത്തിയ യാത്രയുടെ ആദ്യ ഭാഗമാണ് ഇന്നലെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

പേർളിയുടെയും ശ്രീനിയുടെയും ഒരു ഹിമാലയൻ ലവ് സ്റ്റോറി

By

Published : Jun 27, 2019, 8:39 AM IST

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ ഏറെ ജനശ്രദ്ധയാകർഷിച്ച പ്രണയ ജോഡികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. പരസ്പരം പരിചയമില്ലാതെ എത്തിയ ഇരുവരും ബിഗ് ബോസ് ഹൗസില്‍ ചെലവിട്ട 100 ദിവസങ്ങള്‍ കൊണ്ട് പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ മേയ് നാലിന് ആയിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹശേഷം ഇരുവരും ഒന്നിച്ച് ഹിമാലയത്തിലെ കസോളിലേക്ക് നടത്തിയ ഹണിമൂൺ യാത്രയുടെ ദൃശ്യങ്ങൾ പേർളിയും ശ്രീനിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. വിവാഹത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ പിറന്നാൾ ആഘോഷവും കസോളില്‍ വച്ചായിരുന്നു. ഇപ്പോഴിതാ, ഹിമാലയൻ യാത്രയുടെ വ്ളോഗും പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ് ഇവർ. യാത്രാ വിശേഷങ്ങളും തമാശകളുമൊക്കെയായി രസകരമായി അവതരിപ്പിച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങൾ നൽകുന്നത്. യാത്രക്കിടയില്‍ ഇരുവരും ചേർന്ന് പകർത്തിയ ദൃശ്യങ്ങൾ പേർളി തന്നെയാണ് എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോ ആക്കിയിരിക്കുന്നത്.

നേരത്തെ 'പേർളിഷ്' എന്ന പേരില്‍ ഒരു വെബ് സീരീസും ഇരുവരും പുറത്തിറക്കിയിരുന്നു. മെയ് നാലിന് വൈകുന്നേരം നാലരയ്ക്ക് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ചൊവ്വര പള്ളിയില്‍ വച്ചാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. തുടർന്ന് മെയ് എട്ടിന് പാലക്കാട്ട് വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹവും നടന്നു.

ABOUT THE AUTHOR

...view details