കേരളം

kerala

ETV Bharat / sitara

പവർ സ്റ്റാറിന്‍റെ ഭീംല നായക് ജനുവരിയിൽ എത്തും - ഭീംല നായക് റാണ ദഗ്ഗുബാട്ടി വാർത്ത

അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിൽ പവൻ കല്യാണിന്‍റെ കഥാപാത്രത്തിന്‍റെ പേര് ഭീംല നായക് എന്നാണ്. ചിത്രം സംക്രാന്തി റിലീസായി തിയേറ്ററുകളിൽ എത്തും.

പവർസ്റ്റാർ ഭീംല നായക് വാർത്ത  ഭീംല നായക് ജനുവരി റിലീസ് വാർത്ത  ഭീംല നായക് സംക്രാന്തി വാർത്ത  ayyappanum koshiyum remake release date news  ayyappanum koshiyum pawan kalyan news latest  pawan kalyan rana daggubati news  rana daggubati ayyappanum koshiyum remake news  ayyappanum koshiyum remake january sankranti news  ayyappanum koshiyum pawan kalyan news  bheemla nayak pawan kalyan news  ഭീംല നായക് പവൻ കല്യാൺ വാർത്ത  ഭീംല നായക് റാണ ദഗ്ഗുബാട്ടി വാർത്ത  റാണ ദഗ്ഗുബാട്ടി പവൻ കല്യാൺ വാർത്ത
പവൻ കല്യാൺ

By

Published : Aug 3, 2021, 5:09 PM IST

മകര സംക്രാന്തിക്ക് തിയേറ്ററുകളിൽ ആവേശം നിറക്കാനെത്തുന്ന തെലുങ്ക് ചിത്രങ്ങളിൽ പവർസ്റ്റാറിന്‍റെ ഭീംല നായകും. മലയാളത്തിൽ സച്ചി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു.

2022 ജനുവരി 22ന് തെലുങ്ക് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിലെ ആദ്യ ഗാനം ഉടൻ റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. പവൻ കല്യാണും ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്.

ഇതുവരെ ടൈറ്റിൽ പ്രഖ്യാപിക്കാത്ത ചിത്രത്തിൽ പവൻ കല്യാൺ ഭീംല നായക് എന്ന പൊലീസുകാരനായി എത്തുന്നു. മലയാളത്തിൽ ബിജു മേനോൻ ചെയ്‌ത അയ്യപ്പൻ നായരുടെ കഥാപാത്രമാണിത്.

അയ്യപ്പൻ നായരായി പവൻ കല്യാൺ, കോശി കുര്യനായി റാണ ദഗ്ഗുബാട്ടി

പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍റെ വേഷം ചെയ്യുന്നത് റാണ ദഗ്ഗുബാട്ടിയാണ്. മലയാളത്തിൽ വലിയ സ്വീകാര്യത നേടിയ ഗൗരി നന്ദ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ ഭാര്യവേഷത്തിൽ നിത്യ മേനോൻ എത്തുന്നു. കൂടാതെ, തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സാഗർ ചന്ദ്രയാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. പ്രശസ്‌ത തിരക്കഥാകൃത്ത് ത്രിവിക്രമാണ് ചിത്രത്തിന്‍റെ സംഭാഷണവും തിരക്കഥയും ഒരുക്കുന്നത്. എസ്.തമൻ സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുന്നു. സിതാര എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശി ചിത്രം നിർമിക്കുന്നു.

More Read: ഭീംല നായക് ; 'അയ്യപ്പന്‍ നായരാ'യി പവന്‍ കല്യാണിന്‍റെ ഫസ്റ്റ് ലുക്ക്

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന് പുറമെ സംക്രാന്തി റിലീസായി തെലുങ്ക് സിനിമാപ്രേക്ഷകരിലേക്ക് എത്തുന്നത് പ്രഭാസിന്‍റെ രാധേ ശ്യാം, മഹേഷ് ബാബുവിന്‍റെ സർക്കാരു വാരി പാട്ട എന്നിവയാണ്. രാധേ ശ്യാം എന്ന റൊമാന്‍റിക് ചിത്രത്തിൽ പൂജ ഹെഗ്‌ഡെ നായികയാകുന്നു. സർക്കാരു വാരി പാട്ടയിൽ മഹേഷ് ബാബുവിനൊപ്പം കേന്ദ്രവേഷം ചെയ്യുന്നത് കീർത്തി സുരേഷാണ്.

ABOUT THE AUTHOR

...view details