കേരളം

kerala

ETV Bharat / sitara

മമ്മൂട്ടിയുടെ മാസ് എൻട്രിയും പൃഥ്വിരാജിന്‍റെ ശബ്ദവും; പതിനെട്ടാം പടി ട്രെയിലർ - pathinettam padi movie release

ആഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം ജൂലൈ 5ന് പ്രദർശനത്തിനെത്തും.

മമ്മൂട്ടിയുടെ മാസ് എൻട്രിയും പൃഥ്വിരാജിന്‍റെ ശബ്ദവും; പതിനെട്ടാം പടി ട്രെയിലർ

By

Published : Jun 28, 2019, 11:09 AM IST

65 ഓളം പുതുമുഖങ്ങളെ ഉൾപ്പെടുത്തി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാംപടി’യുടെ ട്രെയിലർ റിലീസ് ചെയ്തു. 90കളിലെ തിരുവനന്തപുരത്തെ രണ്ട് സ്കൂളുകൾ തമ്മിലുള്ള ബദ്ധശത്രുതയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാമണി,​അഹാന കൃഷ്ണ, മനോജ് കെ ജയൻ, മണിയൻപിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നു.

അടിസ്ഥാന വിദ്യഭ്യാസം ക്ലാസ്സ് മുറികളിൽ നിന്നല്ല, പുറത്തുള്ള സമൂഹത്തിൽ നിന്നുമാണ് തുടങ്ങുന്നതെന്ന കഥാതന്തുവാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. എക്സറ്റന്റഡ് കാമിയോ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ആഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ നിർമ്മാണ ചിത്രമാണ് പതിനെട്ടാം പടി.

എ ആർ റഹ്മാന്‍റെ സഹോദരി പുത്രൻ എ എച്ച് കാഷിഫാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഷഹബാസ് അമൻ, നകുൽ, ഹരിചരൺ, എന്നിവർ ചേര്‍ന്നാണ് ഗാനങ്ങളാലപിച്ചിരിക്കുന്നത്. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിട്ടായിരുന്നു പതിനെട്ടാം പടിയുടെ ചിത്രീകരണം.

ABOUT THE AUTHOR

...view details