ഇന്ത്യന്‍ ബാറ്റ്മിൻ്റണ്‍ താരം സൈന നെഹ്‍വാളിൻ്റെജീവിതം പ്രമേയമാക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 'സൈന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് ആദ്യം സൈനയായി അഭിനയിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽനിന്ന് ശ്രദ്ധ പിന്മാറിയെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ശ്രദ്ധക്ക് പകരം പരിനീതി ചോപ്രയാണ് സൈന നെഹ്‍വാളായി ചിത്രത്തിൽ വേഷമിടുക.
കായികതാരമായി അഭിനയിക്കുന്നതിന് ഏറെ പരിശീലനം ആവശ്യമായിരുന്നു. ഏറെ നാളത്തെ പരീശീലനത്തിനൊടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചിത്രത്തിൻ്റെഷൂട്ടിങ് ആരംഭിച്ചത്. എന്നാൽ ഇടയ്ക്കുവച്ച് ശ്രദ്ധയ്ക്ക് ഡെങ്കിപ്പനി പിടിപെട്ടതിനാൽ ഏറെ നാളത്തെ വിശ്രമം വേണ്ടതായി വന്നു. ഏപ്രിലിൽ ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റു ചിത്രങ്ങളുമായി ഡേറ്റ് ക്ളാഷ് ആകുമെന്നതുകൊണ്ട് താരം പിന്മാറുകയായിരുന്നു. സൈനയിൽ ശ്രദ്ധയ്ക്കു പകരം പരിനീതിയെ എടുത്ത വിവരം ചിത്രത്തിൻ്റെഅണിയറപ്രവർത്തകരാണ് ട്വിറ്ററിൽ പങ്കുവച്ചത്.