കേരളം

kerala

ETV Bharat / sitara

ബി ആർ അംബേദകർ അന്നും ഇന്നും; പുതിയ ചിത്രവുമായി പാ. രഞ്ജിത് - br ambedkar now and then

‘ബി ആർ അംബേദ്കർ നൗ ആന്‍റ് ദെൻ’ ഒരു ക്രൗഡ് ഫണ്ടഡ് മൂവിയാണെന്നും ഈ ചിത്രം ചരിത്രം കുറിക്കുമെന്നും പാ. രഞ്ജിത്ത് ട്വിറ്ററില്‍ കുറിച്ചു.

ബി ആർ അംബേദകർ അന്നും ഇന്നും; പുതിയ ചിത്രവുമായി പാ രഞ്ജിത്

By

Published : Mar 7, 2019, 12:37 PM IST

ബി ആർ അംബേദ്കറുടെ കാലിക പ്രസക്തിയെ കുറിച്ചു സംസാരിക്കുന്ന ‘ബി ആർ അംബേദ്കർ നൗ ആന്‍റ്ദെൻ’ എന്ന ചിത്രവുമായി എത്തുകയാണ് സംവിധായകൻ പാ രഞ്ജിത്ത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധായികയായ ജ്യോതിനിഷയുമായി ചേർന്നാണ് പാ രഞ്ജിത്ത് പുതിയ ചിത്രം നിർമ്മിക്കുന്നത്. പുതിയ ചിത്രത്തെ കുറിച്ച് പാ രഞ്ജിത്ത് തന്നെയാണ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്‍റെജോലികളിലാണ് പാ രഞ്ജിത്ത് ഇപ്പോൾ. 18-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണത്തോട് എതിരിട്ട, ഝാര്‍ഖണ്ഡിലെ സ്വാതന്ത്ര്യ സമര നേതാവുമായ ബിര്‍സ മുണ്ടയുടെ കഥ പറയുന്ന ബയോപിക് ചിത്രമാണിത്. മഹാശ്വേതാദേവി രചിച്ച ‘ആരണ്യേര്‍ അധികാര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

‘അട്ടക്കത്തി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാ. രഞ്ജിത്ത് രജനികാന്ത് നായകനായ ‘കബാലി’, ‘കാല’ എന്നീ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. ഒരേ സമയം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ‘പരിയേറും പെരുമാൾ’ എന്ന ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് ആയിരുന്നു.

ABOUT THE AUTHOR

...view details