കേരളം

kerala

ETV Bharat / sitara

ജെയിംസ് ബോണ്ടിന് വില്ലനായി റാമി മാലെക്ക് - റാമി മാലെക്

മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് മാലെക് ബോണ്ടിനെതിരെ നേർക്കുനേർ നില്‍ക്കാൻ ഒരുങ്ങുന്നത്. ചിത്രം അടുത്ത വർഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

ജെയിംസ് ബോണ്ടിന് വില്ലനായി റാമി മാലെക്ക്

By

Published : Mar 16, 2019, 5:15 PM IST

ജെയിംസ് ബോണ്ട് ചിത്രത്തില്‍ വില്ലനായി റാമി മാലെക്ക് എത്തുന്നു. ഡാനിയല്‍ ക്രെയിഗ് നായകനാകുന്ന ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത് ചിത്രത്തിലാണ് റാമി വില്ലനാകുന്നത്.

'ബൊഹിമിയൻ റാപ്സഡി' എന്ന ചിത്രത്തിലൂടെ ഫ്രെഡി മെർക്കുറിയായി എത്തി മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് മാലെക് ബോണ്ടിനെതിരെ നേർക്കുനേർ നില്‍ക്കാൻ ഒരുങ്ങുന്നത്. റാൾഫ് ഫിന്നെസ്, ബെൻ വിഷോ, നവോമി ഹാരിസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മിസ്റ്റർ റോബോട്ട് എന്ന ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ മാലെക്. മിസ്റ്റർ റോബോട്ടിനൊപ്പം തന്നെയായിരിക്കും ബോണ്ടിന്‍റെയും ചിത്രീകരണം.

അമേരിക്കക്കാരനായ കാരി ജോജി ഫുഖുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് ബ്രിട്ടീഷുകാരനല്ലാത്ത ഒരു സംവിധായകൻ ജെയിംസ് ബോണ്ട് ചിത്രം ഒരുക്കുന്നത്. അഞ്ചാം തവണ ജെയിംസ് ബോണ്ടായി വെള്ളിത്തിരയിലെത്തുന്ന ഡാനിയല്‍ ക്രെയിഗ് ഈ ചിത്രത്തോടെ ബോണ്ട് കഥാപാത്രത്തോട് വിട പറയും എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ABOUT THE AUTHOR

...view details