ലൊസാഞ്ചലസ്: 92-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോൾബി തിയറ്ററില്‍ പുരോഗമിക്കുന്നു. മികച്ച സഹ നടനായി ബ്രാഡ്‍ പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‍കാര അര്‍ഹനായത്.
ഓസ്കർ പുരസ്കാരം പ്രഖ്യാപിക്കുന്നു ; ബ്രാഡ്‍ പിറ്റ് മികച്ച സഹനടന്‍
മികച്ച തിരക്കഥയ്‌ക്കുള്ള ഓസ്‌കര്‍ കൊറിയന്‍ ചിത്രം പാരസൈറ്റ് സ്വന്തമാക്കി. ദക്ഷിണകൊറിയയ്‌ക്ക് കിട്ടുന്ന ആദ്യ ഓസ്‌കാറാണിത്.
മികച്ച ആനിമേറ്റഡ് ചിത്രമായി 'ടോയ് സ്‍റ്റോറി 4' തെരഞ്ഞെടുത്തു. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രമായി ഹെയര്‍ ലവ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്‌ക്കുള്ള ഓസ്‌കര്‍ കൊറിയന്‍ ചിത്രം പാരസൈറ്റ് സ്വന്തമാക്കി. ദക്ഷിണകൊറിയയ്‌ക്ക് കിട്ടുന്ന ആദ്യ ഓസ്‌കറാണിത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാര നാമനിര്‍ദേശത്തിലും പാരസൈറ്റുണ്ട്.
മുഴുനീള അവതാരകർ ഇല്ലാതെയാണ് ഓസ്‍കര്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നത്. 24 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നത്. 11 നാമനിര്‍ദ്ദേശങ്ങളുമായി ടോഡ് ഫിലിപ്സിന്‍റെ ജോക്കർ ആണ് പട്ടികയിൽ മുന്നിൽ. 10 വിഭാഗങ്ങളിൽ നാമനിര്‍ദ്ദേശവുമായി 1917, ഐറിഷ്മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങൾ തൊട്ടു പിന്നിലുണ്ട്. പതിവുപോലെ ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ വേദികളിൽ തിളങ്ങിയ ചിത്രങ്ങൾക്ക് തന്നെയാണ് ഓസ്കർ വേദിയിലും പ്രാമുഖ്യം.