കേരളം

kerala

ETV Bharat / sitara

'മന്ത്രിമാരുടെ വീടിനുമുന്നില്‍ കുത്തിയിരിപ്പ് സമരത്തിന് ധൈര്യമില്ലേ?' ; വെല്ലുവിളിച്ച് ഒമര്‍ ലുലു - celebrity news

വഴി തടയല്‍ സമരത്തോട് പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി സിനിമാപ്രവര്‍ത്തകര്‍

ent  Omar Lulu and actors reacts on congress workers attack against Joju George  'ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുമ്പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യാന്‍ ധൈര്യമില്ലേ?' വെല്ലുവിളിച്ച് ഒമര്‍ ലുലു  Omar Lulu reacts on Joju George incident  Omar Lulu Joju George  Omar Lulu  Joju George  reacts  congress  facebook posts  instagram posts  posts  viral  support  trending  news  latest news  entertainment news  entertainment  movie  movie news  celebrity  celebrity news  ETV
'ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുമ്പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യാന്‍ ധൈര്യമില്ലേ?' വെല്ലുവിളിച്ച് ഒമര്‍ ലുലു

By

Published : Nov 1, 2021, 8:09 PM IST

കൊച്ചിയില്‍ കോണ്‍ഗ്രസിന്‍റെ വഴി തടയല്‍ സമരത്തോട് പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി സിനിമാപ്രവര്‍ത്തകര്‍. താന്‍ ജോജുവിനോടൊപ്പമെന്ന കുറിപ്പുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തി.

'ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡില്‍ ഇറങ്ങി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്. ഞാന്‍ അവസാന ഹര്‍ത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു. ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുമ്പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക. അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കേണ്ടത്. എന്തേ അതിന് ഉള്ള ധൈര്യമില്ലേ?'-ഒമര്‍ ലുലു കുറിച്ചു.

സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍, സംവിധായകന്‍ പദ്‌മകുമാര്‍ മങ്കത്ത്, നടന്‍ ഹരീഷ് പേരടി, മധുപാല്‍, സ്വാസിക, കൃഷ്‌ണപ്രഭ തുടങ്ങി സിനിമാമേഖലയിലെ നിരവധി പേരാണ് നടന് പിന്തുണ അറിയിച്ചിരിക്കുന്നത്. ജോജുവിനെ തെരുവുഗുണ്ട എന്ന് വിളിച്ച് അധിക്ഷേപിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ നടപടിയെ ശക്തമായി എതിര്‍ത്താണ് ബി.ഉണ്ണികൃഷ്‌ണന്‍ പ്രതികരിച്ചത്.

Read More :സുധാകരന്‍റെ 'തെരുവുഗുണ്ട' പരാമര്‍ശത്തിനെതിരെ ബി ഉണ്ണികൃഷ്‌ണന്‍ ; 2013ലെ എല്‍ഡിഎഫ് സമരം ഓര്‍മിപ്പിച്ച് ഹരീഷ് പേരടി

പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കുറയ്‌ക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരമെന്നും ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരമെന്നും സംവിധായകന്‍ പദ്‌മകുമാര്‍ പ്രതികരിച്ചു. അതേസമയം ഹരീഷ് പേരടി പ്രതികരിച്ചത്, സന്ധ്യ ചേച്ചി ഇതൊക്കെ 2013ല്‍ പറഞ്ഞതാണെന്നും അന്ന് റോഡ് തടസപ്പെടുത്തിയത് എല്‍ഡിഎഫ് ആണെന്നുമാണ്.

ജോജു ജോര്‍ജിനൊപ്പമെന്ന് മധുപാല്‍, നന്ദന്‍ ഉണ്ണി എന്നിവരും ഫെയ്‌സ്‌ബുക്കിലൂടെ പിന്തുണ അറിയിച്ചു. സമൂഹത്തിന് വേണ്ടിയുള്ള സമരം ഒരിക്കലും സമൂഹത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞത് ഒരു സാധാരണ പൗരന്‍ ആയതുകൊണ്ടാണെന്നും ജോജു ചേട്ടനൊപ്പം എന്നുമാണ് സ്വാസിക കുറിച്ചത്. ജോജു ചേട്ടനൊപ്പം എന്ന് കൃഷ്‌ണപ്രഭയും കുറിച്ചു.

ഇന്ധനവില വര്‍ധനവിനെതിരെ ഗതാഗതം തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തരുതെന്നായിരുന്നു ജോജുവിന്‍റെ ആവശ്യം. ഇതേതുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ജോജുവിന്‍റെ വാഹനത്തിന്‍റെ ചില്ല് സമരക്കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുകയായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details