കേരളം

kerala

ETV Bharat / sitara

'ഒറ്റ രാത്രികൊണ്ട് സെലിബ്രിറ്റി ആയാൽ അങ്ങനെ സംഭവിക്കും': പ്രിയ വാര്യരെപ്പറ്റി ഒമർ ലുലു - ഒമർ ലുലു

പ്രിയ അഹങ്കാരിയാണോ എന്ന ചോദ്യത്തിന് ഒമർ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ഫെബ്രുവരി 14 ന് അഞ്ച് ഭാഷകളിൽ 'ഒരു അഡാർ ലവ്' റിലീസിനെത്തും.

omar1

By

Published : Feb 6, 2019, 11:03 PM IST

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം 'ഒരു അഡാര്‍ ലവ്' ഫെബ്രുവരി 14 ന് റിലീസിനൊരുങ്ങുകയാണ്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ഇതേ ദിവസം ചിത്രം പ്രദര്‍ശനത്തിന് എത്തും. റിലീസിന് മുമ്പേ തന്നെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ലോകമെമ്പാടും താരമായി മാറി ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യർ. പ്രിയയും സംവിധായകൻ ഒമർ ലുലുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

നിര്‍മാതാവിനോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടും വളരെ വൈകി റിലീസ് ചെയ്യുന്നതെന്ന് ഒമര്‍ പറയുന്നു. പ്രിയ അഹങ്കാരിയാണോയെന്ന ചോദ്യത്തിന് ഒമര്‍ നല്‍കിയ മറുപടിയും വൈറലാവുകയാണ്. പ്രിയ അഹങ്കാരിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ദുഃഖം തോന്നിയോ എന്നായിരുന്നു ചോദ്യം. ''നെഗറ്റീവ് എന്തുവന്നാലും വേദനിക്കും. നല്ല വാര്‍ത്ത വന്നാല്‍ സന്തോഷിക്കും. ഒറ്റ രാത്രികൊണ്ട് വലിയ സെലിബ്രിറ്റിയായി മാറുമ്പോൾ അങ്ങനെ സംഭവിക്കും. അതിൻ്റെ നെഗറ്റീവ് സൈഡുമുണ്ട്. ചെറിയ കുട്ടികളല്ലേ. അവര്‍ക്ക് അതിൻ്റേതായ പക്വതക്കുറവുമുണ്ടാകാം.'' ഒമര്‍ പറയുന്നു. അതുപോലെ തന്നെ തൻ്റെ ചിത്രത്തില്‍ അഭിനയിച്ച കുട്ടിക്ക് റിലീസിന് മുന്നേ രണ്ട് ചിത്രങ്ങള്‍ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഒമര്‍ ലുലു പറഞ്ഞു.


ABOUT THE AUTHOR

...view details