കേരളം

kerala

ETV Bharat / sitara

മധുബാലയെ മാത്രമല്ല, ശ്രീദേവിയെയും ആദരിക്കൂ; ഗൂഗിൾ സിഇഒയോട് ആരാധകർ

2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവി മരണപ്പെടുന്നത്. ശ്രീദേവിയുടെ മരണത്തിന്‍റെ ഒന്നാമാണ്ടിനോട് അടുപ്പിച്ച് താരത്തെ ആദരിക്കമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

മധുബാല-ശ്രീദേവി

By

Published : Feb 15, 2019, 12:09 PM IST

ബോളിവുഡിന്‍റെ മെർലിൻ മൺറോ എന്നറിയപ്പെട്ടിരുന്ന മധുബാലയുടെ പിറന്നാളായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തില്‍ ഒരു ഡൂഡിളിന്‍റെ രൂപത്തില്‍ ഗൂഗിൾ ഇന്ത്യൻ വെള്ളിത്തിരയുടെ സ്വപ്ന സുന്ദരിക്ക് ആദരവും അർപ്പിച്ചിരുന്നു. എന്നാല്‍ മധുബാലയെ ആദരിച്ചത് പോലെ, ഈ വരുന്ന ഫെബ്രുവരി 24 ന് ശ്രീദേവിയേയും ആദരിക്കൂ എന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയോട് ആവശ്യപ്പെടുകയാണ് ശ്രീദേവി ആരാധകർ.

മധുബാലയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗൂഗിൾ ഒരുക്കിയ ഡൂഡിൾ
“ഇന്ത്യയുടെ ഏറ്റവും വലിയ ഫീമെയ്ൽ സൂപ്പർസ്റ്റാറായ ശ്രീദേവിക്കും പ്രൗഡോജ്ജ്വലമായ ശ്രദ്ധാഞ്ജലി നൽകാൻ അപേക്ഷിക്കുന്നു. നാലാം വയസ്സിൽ അഭിനയം തുടങ്ങി, 50 വർഷം കൊണ്ട് അഞ്ച് ഇന്ത്യൻ ഭാഷകളിലായി 300 ലേറെ സിനിമകളിൽ അഭിനയിച്ച ലോകത്തിലെ ഏക അഭിനേത്രിയാണ് ശ്രീദേവി,” ശ്രീദേവിയുടെ ആരാധകർ പറയുന്നു.

ശ്രീദേവിയുടെ ഓർമ്മയിൽ ഭർത്താവും മക്കളും സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബം ഇന്നലെ ചെന്നൈയിലെ താരത്തിന്‍റെ വസതിയിൽ ഒത്ത് ചേർന്നിരുന്നു. അനിൽ കപൂർ, അജിത്ത്, ശാലിനി എന്നിവരും ശ്രീദേവിയുടെ വസതിയിൽ എത്തിയിരുന്നു. ശ്രീദേവിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അവരുടെ മരണാനന്തരം ഭർത്താവ് ബോണി കപൂർ ആ ആഗ്രഹം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി ചിത്രമായ ‘പിങ്കി’ന്‍റെ തമിഴ് പതിപ്പാണ് തല അജിത്തിനെ നായകനാക്കി ബോണി കപൂർ നിർമ്മിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലിൽ വച്ച് ബാത്ത്ടബ്ബിൽ മുങ്ങിയായിരുന്നു മരണം. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ശ്രീദേവിയുടെ വിയോഗവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ട് ഒരു വർഷം തികയുമ്പോൾ പോലും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് അഭിനയത്തിന്‍റെ മുഖശ്രീയായി മാറിയ ആ താരം.


ABOUT THE AUTHOR

...view details