കേരളം

kerala

ETV Bharat / sitara

ബിഹൈന്‍ഡ് വുഡ്‌സ് അവാർഡിൽ മലയാളിത്തിളക്കം; പുരസ്‌കാരനേട്ടവുമായി നിവിനും ഷെയ്‌നും - Nivin Pauly Behindwoods awards

മൂത്തോന്‍ സിനിമയിലെ അഭിനയത്തിന് നിവിന്‍ പോളിക്ക് മികച്ച നടനുള്ള അവാര്‍ഡും കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ഷെയ്‌ന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.

shane nigama and nivin pauly  നിവിനും ഷെയ്‌നും  നിവിൻ പോളി  നിവിൻ പോളി മൂത്തോന്‍ അവാർഡ്  ഷെയ്‌ൻ നിഗം അവാർഡ്  ഷെയ്‌ൻ നിഗം  ഷെയ്‌ൻ നിഗം ബിഹൈന്‍ഡ് വുഡ്‌സ്  ബിഹൈന്‍ഡ് വുഡ്‌സ് അവാർഡ്  Nivin Pauly and Shane Nigam  Behindwoods awards  Shane Nigam Behindwoods award  Nivin Pauly Behindwoods awards  Mo
പുരസ്‌കാരനേട്ടവുമായി നിവിനും ഷെയ്‌നും

By

Published : Dec 9, 2019, 8:17 PM IST

ബിഹൈന്‍റ് വുഡ്‌സിന്‍റെ പുരസ്‌കാരങ്ങളിൽ മലയാളിത്തിളക്കം. ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത മൂത്തോന്‍റെ പ്രകടനത്തിന് നിവിൻ പോളിയും കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ സിനിമകളിലൂടെ മികച്ച നടനുള്ള പ്രത്യേക പരാമർശവുമായി ഷെയ്‌ൻ നിഗവും പുരസ്‌കാരത്തിന് അർഹരായി. നിർമാതാക്കളുമായുള്ള വിവാദങ്ങള്‍ നിലനിൽക്കുന്നതിനിടയിലാണ് ഷെയ്‌നിന്‍റെ പുരസ്‌കാരനേട്ടം. അവാർഡ് കിട്ടിയ സന്തോഷം താരം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഒന്നാണ് ബിഹൈന്‍റ് വുഡ്‌സ്. ഇന്ത്യയിലെ തന്നെ പ്രധാന താരങ്ങള്‍ പങ്കെടുക്കുന്ന അവാര്‍ഡ്ദാന ചടങ്ങിൽ ഷെയ്‌നിന് പുരസ്‌കാരം നൽകിയത് വിജയ്‌ ദേവരകൊണ്ടയാണ്.

ABOUT THE AUTHOR

...view details