കേരളം

kerala

ETV Bharat / sitara

സമയമാകുന്നത് വരെ കാത്തിരിക്കണം, തോറ്റുകൊടുക്കാനല്ല, തിരിച്ചടിക്കാന്‍; സ്റ്റാന്‍ഡ് അപ്പ് ട്രെയിലര്‍ - സ്റ്റാൻഡ് അപ്പ് ട്രെയിലർ

വിധു വിൻസന്‍റ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റാൻഡ് അപ്പ് കൊമേഡിയനായിട്ടാണ് നിമിഷ എത്തുന്നത്

സ്റ്റാന്‍ഡ് അപ്പ്

By

Published : Oct 14, 2019, 2:17 PM IST

അഭിനയ പ്രതിഭ കൊണ്ട് മലയാള സിനിമാ ലോകത്ത് സ്വന്തമായ ഇടം നേടിയെടുത്ത രണ്ട് നടിമാരാണ് നിമിഷ സജയനും രജിഷ വിജയനും. സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായക വിധു വിന്‍സന്‍റിനായി ഇരുവരും ഒന്നിക്കുന്ന ചിത്രമായ സ്റ്റാന്‍ഡ് അപ്പിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ.

സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായ കീര്‍ത്തിയായി നിമിഷ ചിത്രത്തില്‍ എത്തുന്നു. കീര്‍ത്തിയുടെ ജീവിതത്തിലും സൗഹൃദത്തിലുമുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്‍റെ തിരക്കഥ. നിമിഷയ്ക്കും രജിഷയ്ക്കുമൊപ്പം അര്‍ജുന്‍ അശോകന്‍, പുതുമുഖം വെങ്കിടേശ്, സീമ, സജിത മഠത്തില്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിന്‍റെ ഭാഗമായി നിന്ന് താനും ആന്‍റോ ജോസഫുമെല്ലാം ചെയ്ത തെറ്റുകളുടെ തിരുത്തല്‍ കൂടിയാണ് 'സ്റ്റാൻഡ് അപ്പ്' എന്ന് ട്രെയിലർ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അർഥവത്തായ സംവാദങ്ങളും കൂട്ടായ്മകളും സിനിമയിൽ ഉണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details