കേരളം

kerala

ETV Bharat / sitara

ഫഹദ് രക്ഷപ്പെടാനുള്ള ചിന്തയിലാണ്; നസ്രിയയുടെ രസകരമായ ഇൻസ്റ്റഗ്രാം പോസ്റ്റ് - Nazriya Nazim Fahad Fazil

ഡിസംബറെന്തേ നേരത്തെ എത്തിയതെന്ന ആശ്ചര്യത്തിലാണ് തന്‍റെ ഭർത്താവെന്നും ബർത്ത്ഡേ സർപ്രൈസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ചിന്തയാണിപ്പോഴെന്നുമുള്ള രസകരമായ പോസ്റ്റാണ് നസ്രിയ പങ്കുവെച്ചത്.

ഫഹദ് ഫാസിൽ  നസ്രിയ നസീം  ഇൻസ്റ്റഗ്രം പോസ്റ്റ്  നസ്രിയ ഇൻസ്റ്റഗ്രം പോസ്റ്റ്  നസ്രിയ നസീം ബർത്ത്ഡേ  Nazriya Nazim  Nazriya Nazim's instagram  Fahad Fazil  Nazriya Nazim Fahad Fazil  Nazriya Nazim birthday
നസ്രിയയുടെ രസകരമായ ഇൻസ്റ്റഗ്രം പോസ്റ്റ്

By

Published : Dec 7, 2019, 3:38 PM IST

യുവതാരങ്ങളിലെ പ്രിയജോഡികൾ, ഫഹദും നസ്രിയയും. വിവാഹത്തിന് ശേഷം അഭിനയത്തിലും സിനിമാനിർമാണത്തിലുമായി നസ്രിയ സജീവമാണ്. സിനിമാ വിശേഷങ്ങൾക്കൊപ്പം തങ്ങളുടെ സൗഹൃദങ്ങളും ആഘോഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ രസകരമായ ഒരു ട്വീറ്റിലൂടെ നസ്രിയ ഫഹദിനെക്കുറിച്ചാണ് പറയുന്നത്. "ഈ വർഷം ഡിസംബർ എന്തുകൊണ്ടാണിത്ര പെട്ടെന്നെത്തിയെന്ന ആശ്ചര്യത്തിലാണ് എന്‍റെ ഭർത്താവ്". കാരണം, ഇതെന്‍റെ ബർത്ത്ഡേ മാസമാണ്. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നാണ് ഫഹദ് ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഈ മാസം 20നാണ് മലയാളികളുടെ പ്രിയതാരത്തിന്‍റെ ജന്മദിനം. പിറന്നാളോഘഷവും കെങ്കേമമാകുമെന്നാണ് പോസ്റ്റിലൂടെ വ്യക്തമാകുന്നത്.

ABOUT THE AUTHOR

...view details