കേരളം

kerala

ETV Bharat / sitara

നിഴൽ സിനിമയുടെ ചിത്രീകരണത്തിനായി നയൻതാര കൊച്ചിയിൽ - കുഞ്ചാക്കോ ബോബൻ

രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ പല സിനിമകളുടെയും നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്ററായ അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമാണ് നിഴൽ

nizhal malayalam cinema  nayanthara  ernakulam  kunjako  കുഞ്ചാക്കോ ബോബൻ  അപ്പു ഭട്ടതിരി
നിഴൽ സിനിമയുടെ ചിത്രീകരണത്തിനായ് നയൻതാര കൊച്ചിയിൽ

By

Published : Nov 9, 2020, 7:59 PM IST

എറണാകുളം: നിഴൽ സിനിമയുടെ ചിത്രീകരണത്തിനായി തെന്നിന്ത്യൻ താരം നയൻതാര സെറ്റിൽ എത്തി. നിഴൽ സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം കടൽ തീരത്ത് നിൽക്കുന്ന നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ മാസം 30ന് സിനിമയുടെ ഷൂട്ടിനായി നടി കൊച്ചിയിലെത്തിയിരുന്നു. നിഴൽ സിനിമയുടെ ചിത്രീകരണത്തിനായി നടി 25 ദിവസം കൊച്ചിയിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

നിഴൽ സിനിമയുടെ ചിത്രീകരണത്തിനായ് നയൻതാര കൊച്ചിയിൽ

രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ പല സിനിമകളുടെയും നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്ററായ അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമാണ് നിഴൽ. കഴിഞ്ഞ രണ്ട് ആഴ്‌ചകളായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി. പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ്‌ സിനിമ നിർമ്മിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ജോൺ ബേബി എന്ന കഥാപാത്രമായി ഒരു ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേറ്റിന്‍റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ത്രില്ലർ ശ്രേണിയിലുള്ള സിനിമയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

എസ്. സഞ്ജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും നിർവഹിക്കും. അപ്പു ഭട്ടതിരിയും അരുൺ ലാലും ചേർന്നാണ് എഡിറ്റിങ് ചെയ്യുന്നത്. സൗണ്ട് ഡിസൈനിങ് അഭിഷേക് എസ് ഭട്ടതിരിയും, ടൈറ്റിൽ ഡിസൈൻ നാരായണ ഭട്ടതിരിയും നിർവഹിക്കുന്നു. സ്‌റ്റെഫി സേവ്യറാണ് വസ്‌ത്രാലങ്കാരം. ലൗ ആക്ഷൻ ഡ്രാമയാണ് നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള സിനിമ.

ABOUT THE AUTHOR

...view details